ശക്തമായ സെക്യൂരിറ്റിയും ചടങ്ങ് നടക്കുന്ന 'സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന' എന്ന ആഡംബര റിസോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരുന്നു. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം വിക്കിയും കത്രീനയും തന്നെയാണ് ആദ്യ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്

ബോളിവുഡില്‍ അടുത്ത കാലത്തെങ്ങും ഇല്ലാത്ത വിധം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം ( Katrina Kaif- Vicky Kaushal Wedding ). ഇരുവരും തമ്മിലുള്ള പ്രണയബന്ധം ( Relationship ) പരസ്യമായി അധികം താമസിയാതെയാണ് ഇപ്പോള്‍ വിവാഹവും നടന്നിരിക്കുന്നത്. രാജസ്ഥാനിലെ സവോയ് മധോപൂരില്‍ വച്ച് ഇന്നാണ് വിവാഹം നടന്നത്.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഏറെ സ്വകാര്യമായാണ് ഇവരുടെ വിവാഹച്ചടങ്ങുകള്‍ നടന്നതെന്നും ഏറെ ശ്രദ്ധേയമാണ്. വിവാഹത്തിനെത്തിയ അതിഥികള്‍ക്കൊന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദമില്ലായിരുന്നു. വിവാഹഫോട്ടോകളോ വീഡിയോകളോ പുറത്ത് പോകാതിരിക്കാനും സ്വകാര്യത സൂക്ഷിക്കാനുമായിരുന്നു ഈ തീരുമാനം. 

ശക്തമായ സെക്യൂരിറ്റിയും ചടങ്ങ് നടക്കുന്ന 'സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന' എന്ന ആഡംബര റിസോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരുന്നു. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം വിക്കിയും കത്രീനയും തന്നെയാണ് ആദ്യ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. 

ഇരുവരുടെയും വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും ഡിസൈന്‍ ചെയ്ത പ്രമുഖ ഡിസൈനര്‍ സഭ്യാസാചി മുഖര്‍ജി പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചു. ഇരുവരുടെയും കോസ്റ്റിയൂമും ആഭരണങ്ങളും ഡിസൈന്‍ ചെയ്തത് ആരാണെന്നതില്‍ ഇതുവരെ വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോള്‍ ചിത്രങ്ങള്‍ പങ്കുവച്ച് സഭ്യാസാചി മുഖര്‍ജി തന്നെ ഇതിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. 

View post on Instagram

ചുവന്ന ലെഹങ്കയാണ് വിവാഹവേളയില്‍ കത്രീന അണിഞ്ഞത്. വിക്കിയാകട്ടെ, ക്രീം നിറത്തിലുള്ള ഷെര്‍വാണിയും ധരിച്ചു. കത്രീനയുടെ ലെഹങ്ക 'മട്ക' സില്‍ക്കില്‍ 'ടില്ല' വര്‍ക്ക് ചെയ്‌തെടുത്തെതാണ്. വെല്‍വെറ്റില്‍ എംബ്രോയിഡറി ചെയത ബോര്‍ഡറുകള്‍ കൂടിയാകുമ്പോള്‍ ലെഹങ്കയുടെ എടുപ്പ് ഇരട്ടിയാകുന്നു. വെള്ളിയും സ്വര്‍ണവും ചേര്‍ത്ത് വര്‍ക്ക് ചെയ്‌തെടുത്തിരിക്കുന്ന പരമ്പരാഗത ശൈലിയിലുള്ള ദുപ്പട്ടയും ഏറെ ആകര്‍ഷകമാണ്. 

View post on Instagram

'അണ്‍കട്ട്' ഡയമണ്ടുകളും മുത്തും പതിച്ച സ്വര്‍ണാഭരണങ്ങളാണ് കത്രീന അണിഞ്ഞിരിക്കുന്നത്. ഇതും പരമ്പരാഗത ശൈലിയില്‍ തന്നെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

എംബ്രോയിഡറി ചെയ്ത്, സ്വര്‍ണം പൂശിയ ബംഗാള്‍ ടൈഗര്‍ ബട്ടണ്‍ പിടിപ്പിച്ച സില്‍ക്ക് ഷെര്‍വാണിക്കൊപ്പം മനോഹരമായ ഷോളും വിക്കി അണിഞ്ഞിരിക്കുന്നു. മരതകക്കല്ലും ഡയമണ്ടും, ടോര്‍മലിന്‍ ക്രിസ്റ്റലും, ക്വാര്‍ട്‌സും പതിപ്പിച്ച 'സ്‌പെഷ്യല്‍' നെക്ലേസ് വിക്കിയുടെ 'ലുക്കി'ന് മാറ്റ് കൂട്ടുന്നു. 

Also Read:- വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് വിക്കി കൗശല്‍