Katrina Kaif-Vicky Kaushal Wedding : '20 കിലോഗ്രാം ഓർഗാനിക് മെഹന്തി പൊടി', മെഹന്തി ചടങ്ങിന്റെ വിശേഷങ്ങൾ

Web Desk   | Asianet News
Published : Dec 07, 2021, 06:29 PM ISTUpdated : Dec 07, 2021, 07:27 PM IST
Katrina Kaif-Vicky Kaushal Wedding : '20 കിലോഗ്രാം ഓർഗാനിക് മെഹന്തി പൊടി', മെഹന്തി ചടങ്ങിന്റെ വിശേഷങ്ങൾ

Synopsis

കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹ ആഘോഷങ്ങൾക്കായി രാജസ്ഥാനിലെ പാലി ജില്ലയിലെ സോജത്ത് പട്ടണത്തിൽ നിന്ന് ഏകദേശം 20 കിലോഗ്രാം "ഓർഗാനിക് മെഹന്തി" പൊടി വിതരണം ചെയ്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കത്രീന കൈഫ് (katrina kaif) - വിക്കി കൗശൽ (vicky kaushal) വിവാഹമേളമാണ് ബോളിവുഡിലാകെ അലയടിക്കുന്നത്. ഏറെ നാളത്തെ ഒരുക്കങ്ങൾക്കൊടുവിൽ ഡിസംബർ 9ന് ഇരുവരും വിവാഹിതരാകും എന്നാണ് റിപ്പോർട്ടുകൾ. വിവാഹദിനത്തിൽ കത്രീനയുടെ ലുക്ക് ഏതെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. 

കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹ ആഘോഷങ്ങൾക്കായി രാജസ്ഥാനിലെ പാലി ജില്ലയിലെ സോജത്ത് പട്ടണത്തിൽ നിന്ന് ഏകദേശം 20 കിലോഗ്രാം 'ഓർഗാനിക് മെഹന്തി' പൊടി വിതരണം ചെയ്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഡിസംബർ 7 മുതൽ 9 വരെയാണ് വിവാഹ ചടങ്ങുകൾ. രാജസ്ഥാനിലെ സവായ്മധോപൂരിലുള്ള സിക്‌സ് സെൻസസ് ഫോർട്ട് ബർവാര എന്ന ഹോട്ടലിൽ നടക്കാനിരിക്കുന്ന ഇരുവരുടെയും വിവാഹത്തിന് മെഹന്ദി പൊടിക്ക് പുറമെ 400 മെഹന്ദി കോണുകളും വിതരണം ചെയ്തതായി റിപ്പോർട്ടുകൾ. മെഹന്തി കൃഷിക്ക് പ്രശസ്തമാണ് സോജത്.

' വിവാഹ ചടങ്ങുകൾക്കായി ഞങ്ങൾ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് ഓർഗാനിക് മെഹന്തി വിതരണം ചെയ്തു...' - സോജാറ്റ് ആസ്ഥാനമായുള്ള മെഹന്തി സംസ്കരണ-നിർമ്മാണ സ്ഥാപനമായ നാച്ചുറൽ ഹെർബലിന്റെ ഉടമ നിതേഷ് അഗർവാൾ പിടിഐയോട് പറഞ്ഞു.  വിവാഹത്തിന് വേണ്ടിയുള്ള ഓർഗാനിക് മെഹന്ദി പ്രോസസ്സ് ചെയ്യാൻ ഏകദേശം 20 ദിവസമെടുത്തുവെന്ന് അഗർവാൾ പറഞ്ഞു. 

മെറൂൺ ലെഹങ്കയില്‍ മനോഹരിയായി ജാൻവി കപൂർ; ചിത്രങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

ഇനി ബിരിയാണി കഴിച്ചാലും ലിപ്സ്റ്റിക് പോവില്ല : അറിഞ്ഞിരിക്കേണ്ട ചില ലിപ്സ്റ്റിക് ഹാക്കുകൾ
ഗ്ലാസ് സ്കിൻ വേണോ? നമ്മുടെ സ്വന്തം രക്തചന്ദനം മതി! ജെൻ സികൾ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി സീക്രട്ട്സ്