ഭിന്നശേഷി ശാക്തീകരണത്തിനുള്ള പുരസ്‌കാരം കേരളത്തിന്; സന്തോഷം പങ്കുവച്ച് ആരോഗ്യമന്ത്രി

By Web TeamFirst Published Nov 15, 2019, 9:51 PM IST
Highlights

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്കരണത്തിനുമായി സംസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചതെന്നും ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രവര്‍ത്തനത്തിന് വിവിധ കാറ്റഗറികളിലായും വ്യക്തികളായും സ്ഥാപനങ്ങളായുമെല്ലാം കേരളത്തില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയവരുണ്ടെങ്കിലും സംസ്ഥാനത്തിന് ആകെയുമായി ആദ്യമായാണ് ഇത്തരത്തിലൊരു അംഗീകാരം കിട്ടുന്നതെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഭിന്നശേഷി ശാക്തീകരണത്തിനുള്ള രാജ്യത്തെ ആദ്യ പുരസ്‌കാരം കേരളത്തിന്. ആകെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരത്തെ കരുതുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. 

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്കരണത്തിനുമായി സംസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചതെന്നും ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രവര്‍ത്തനത്തിന് വിവിധ കാറ്റഗറികളിലായും വ്യക്തികളായും സ്ഥാപനങ്ങളായുമെല്ലാം കേരളത്തില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയവരുണ്ടെങ്കിലും സംസ്ഥാനത്തിന് ആകെയുമായി ആദ്യമായാണ് ഇത്തരത്തിലൊരു അംഗീകാരം കിട്ടുന്നതെന്നും മന്ത്രി പറഞ്ഞു. 

'സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വിവിധ ഏജന്‍സികളായ ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണറേറ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്, കേരള സാമൂഹ്യസുരക്ഷാ മിഷന്‍, വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, നിപ്മര്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ വികസന പരിപാടികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് വകുപ്പിന് സാധിച്ചിട്ടുണ്ട്....

...നാഷണല്‍ ട്രസ്റ്റിന് കീഴില്‍ ഏറ്റവും കൂടുതല്‍ ലീഗല്‍ ഗാര്‍ഡ്യന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതിനും, നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ദേശീയ തലത്തില്‍ മികച്ച എന്‍ട്രോള്‍മെന്റ് ശതമാനം കൈവരിക്കാനായതിനും ഇതിനോടകം സംസ്ഥാന സര്‍ക്കാരിന് ആദരവും അംഗീകാരവും ലഭിച്ചിട്ടുണ്ട്'- കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. 

 

click me!