Khushi Kapoor : കറുപ്പില്‍ മനോഹരിയായി ഖുഷി; അമ്മയുടെ അഴകെന്ന് കമന്‍റുകള്‍

Published : Aug 20, 2022, 11:07 AM IST
Khushi Kapoor : കറുപ്പില്‍ മനോഹരിയായി ഖുഷി; അമ്മയുടെ അഴകെന്ന് കമന്‍റുകള്‍

Synopsis

ഇന്ന് ചെറുതോ വലുതോ എന്ന് വ്യത്യാസമില്ലാതെ എല്ലാ താരങ്ങളും തങ്ങളുടെ ഫാഷൻ അഭിരുചികള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും അതിലൂടെ സ്വന്തം വ്യക്തിത്വം പ്രകാശനം ചെയ്യുകയും ചെയ്യുന്നവരാണ്. യുവതാരങ്ങള്‍ തീര്‍ച്ചയായും ഇതില്‍ വളരെ മുന്നിലാണെന്ന് പറയാം. 

ഫാഷൻ കാര്യങ്ങളില്‍ എപ്പോഴും മുൻപന്തിയിലായിരിക്കും ബോളിവുഡില്‍ നിന്നുള്ള സെലിബ്രിറ്റികള്‍. ക്യാമറയ്ക്ക് മുമ്പില്‍ നില്‍ക്കുന്നവര്‍ മാത്രമല്ല, സിനിമയില്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ ഫാഷൻ മേഖലയില്‍ 'അപ്ഡേറ്റഡ്' ആയിരിക്കുമെന്നതാണ് ബോളിവുഡിന്‍റെ പ്രത്യേകത. 

സിനിമാതാരങ്ങളാണെങ്കില്‍ ഇക്കാര്യത്തില്‍ പറയാനുമില്ല. ഇന്ന് ചെറുതോ വലുതോ എന്ന് വ്യത്യാസമില്ലാതെ എല്ലാ താരങ്ങളും തങ്ങളുടെ ഫാഷൻ അഭിരുചികള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും അതിലൂടെ സ്വന്തം വ്യക്തിത്വം പ്രകാശനം ചെയ്യുകയും ചെയ്യുന്നവരാണ്. യുവതാരങ്ങള്‍ തീര്‍ച്ചയായും ഇതില്‍ വളരെ മുന്നിലാണെന്ന് പറയാം. 

ഇപ്പോഴിതാ താരപുത്രിയായ ഖുഷി കപൂറിന്‍റെ ഏതാനും ചിത്രങ്ങളാണ് ഫാഷൻ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. പൊതുവെ ഫാഷൻ പരീക്ഷണങ്ങളില്‍ തല്‍പരയായ ഖുഷി കിടിലനൊരു കറുപ്പ് ഔട്ട്ഫിറ്റ് അണിഞ്ഞാണിപ്പോള്‍ ഫാഷൻ പ്രേമികളുടെ കയ്യടി നേടുന്നത്. 

കറുപ്പ് സാറ്റൻ ക്രോപ്പ്ഡ് സ്ലിപ്പും കറുപ്പ് സാറ്റൻ സ്കര്‍ട്ടുമാണ് ഖുഷി അണിഞ്ഞിരിക്കുന്നത്. ക്രോപ്പ്ഡ് സ്ലിപ്- സ്കര്‍ട്ട് എന്നെല്ലാം പറഞ്ഞാല്‍ അത് സാധാരണമാണെന്ന് ചിന്തിക്കരുത്. കഴുത്തിലും ഹിപ്പിലുമെല്ലാം വ്യത്യസ്തമായ കട്ടുകളോട് കൂടിയ ഡിസൈനാണ് ഈ ഔട്ട്ഫിറ്റിന്‍റെ പ്രത്യേകത. ആകാരഭംഗി വെളിപ്പെടുംവിധമാണ് ഈ കട്ടുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫിറ്റ്നസ് കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നവരാണെങ്കില്‍ അവര്‍ക്ക് അവരുടെ ശരീരസൗന്ദര്യം മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ളൊരു മികച്ച അവസരമാണ് ഈ ഔട്ട്ഫിറ്റ് നല്‍കുന്നത്. 

പാര്‍ട്ടിവെയര്‍ ഗണത്തില്‍ പെടുത്താവുന്ന ഈ ഔട്ട്ഫിറ്റിനൊപ്പം സ്വര്‍ണനിറത്തിലുള്ള ഒരു ബ്രേസ്ലെറ്റ് മാത്രമാണ് ആഭരണമായി ഖുഷി അണിഞ്ഞിട്ടുള്ളത്. വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ ആക്സസറീസ് തെരഞ്ഞെടുക്കുന്ന കാര്യത്തിലും എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ഖുഷി. 

സഹോദരി ജാന്‍വി കപൂറിനെ പോലെ തന്നെ സിനിമയില്‍ സജീവമാകാനാണ് ഖുഷിയും ഒരുങ്ങുന്നത്. നടിയും അമ്മയുമായി ശ്രീദേവിയുടെ സൗന്ദര്യം ജാന്‍വിയെക്കാളും ലഭിച്ചിരിക്കുന്നത് ഖുഷിക്കാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഖുഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങള്‍ക്കും ഇതേ അഭിപ്രായം ലഭിക്കാറുണ്ട്.

 

 

ഇപ്പോള്‍ പങ്കുവച്ചിട്ടുള്ള ഈ ചിത്രങ്ങള്‍ക്ക് ദീപിക പദുകോണ്‍, ജാന്‍വി കപൂര്‍, കരീഷ്മ കപൂര്‍, സുഹാന ഖാൻ എന്നിവരടക്കം പല പ്രമുഖരും അഭിനന്ദനം നല്‍കിയിട്ടുണ്ട്. സോയ അക്തറിന്‍റെ'ആര്‍ച്ചീസ്' എന്ന സിനിമയിലൂടെയാണ് ഖുഷി അരങ്ങേറ്റം കുറിക്കുന്നത്. അച്ഛനും നിര്‍മ്മാതാവുമായ ബോണി കപൂറും മക്കളുടെ ഇരുവരുടെയും സിനിമാജീവിതത്തിന് പിന്തുണയുമായി കൂടെയുണ്ട്. 

Also Read:- 'ട്രഡീഷണല്‍' ലുക്കില്‍ തിളങ്ങി എസ്തര്‍; പുതിയ ഫോട്ടോകള്‍

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ