ഫാഷൻ പരീക്ഷണങ്ങളില്‍ എല്ലായ്പോഴും താല്‍പര്യം കാണിക്കുന്നൊരു യുവതാരമാണ് എസ്തര്‍ അനില്‍. ബാലതാരമായി മലയാളസിനിമയില്‍ അരങ്ങേറ്റം നടത്തി എസ്തര്‍ ഇപ്പോള്‍ യുവനടിയെന്ന നിലയില്‍ ഏറെ ശ്രദ്ധേയയാവുകയാണ്.

ഫാഷന്‍റെയും സ്റ്റൈലിംഗിന്‍റെയും കാര്യത്തില്‍ ഇന്ന് മിക്ക യുവതാരങ്ങളും ഏറെ മുന്നിലാണ്. ബോളിവുഡിനെയോ ഹോളിവുഡിനെയോ വെല്ലുവിളിക്കും വിധം മലയാളത്തിലെ താരങ്ങളും ഫാഷൻ മേഖലയില്‍ മത്സരത്തിലെന്ന പോലെ പുതുമകള്‍ പരീക്ഷിക്കാറുണ്ട്. 

ഇത്തരത്തില്‍ ഫാഷൻ പരീക്ഷണങ്ങളില്‍ എല്ലായ്പോഴും താല്‍പര്യം കാണിക്കുന്നൊരു യുവതാരമാണ് എസ്തര്‍ അനില്‍. ബാലതാരമായാണ് എസ്തര്‍ മലയാളസിനിമയില്‍ അരങ്ങേറ്റം നടത്തിയത്. ഇപ്പോള്‍ യുവനടിയെന്ന നിലയില്‍ ഏറെ ശ്രദ്ധേയയാവുകയാണ്.'ജാക് ആന്‍റ് ജില്‍' ആണ് എസ്തറിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടിയെന്നാണ് സൂചന.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് എസ്തര്‍. അധികവും ഫോട്ടോഷൂട്ട് വിശേഷങ്ങള്‍ തന്നെയാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. എസ്തറിന്‍റെ ഫാഷൻ പരീക്ഷണങ്ങള്‍ക്കും, ഫാഷൻ ഫോട്ടോഷൂട്ടിനുമെല്ലാം ആരാധകരേറെയാണ്. ഇരുപതാം വയസില്‍ തന്നെ ഇത്രയധികം ആരാധകരെ നേടാൻ കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല. 

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിതങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് എസ്തര്‍. ട്രഡീഷണല്‍ ലുക്കിലാണ് ചിത്രങ്ങളില്‍ എസ്തര്‍. പരമ്പരാഗത ഡിസൈനിലുള്ള ഡിസൈനര്‍ ലെഹങ്കയാണ് എസ്തര്‍ ധരിച്ചിരിക്കുന്നത്. പിങ്ക് ടോപ്പും പച്ച ബോട്ടവുമാണ് എടുത്തിരിക്കുന്നത്. 

View post on Instagram

കല്യാണം പോലുള്ള വിശേഷാവസരങ്ങളിലേക്ക് വളരെ അനുയോജ്യമായൊരു ഔട്ട്ഫിറ്റാണിത്. ഡിസൈനര്‍ വര്‍ക്കുള്ള ദുപ്പട്ട കൂടി വന്നാല്‍ ഇതിന് പൂര്‍ണതയാകും. ദുപ്പട്ടയില്ലാതെയാണ് എസ്തര്‍ ലെഹങ്കയണിഞ്ഞിരിക്കുന്നത്. തനി സൗത്തിന്ത്യൻ ലുക്കാണ് ഈ ഔട്ട്ഫിറ്റില്‍ എസ്തറിന് വന്നിരിക്കുന്നത്. അല്‍പം ഗ്ലാമറസായി തന്നെ ഒരുങ്ങിയതിനാല്‍ ചിത്രങ്ങള്‍ക്ക് അതിവേഗമാണ് ശ്രദ്ധ കിട്ടുന്നത്. 

View post on Instagram

വെസ്റ്റേണും, കാഷ്വല്‍സും, ഫ്യൂഷനും, എത്നിക്കുമെല്ലാം ഒരുപോലെ ഇണങ്ങുന്ന പ്രകൃതമാണ് എസ്തറിന്. അതിന് അനുസരിച്ച രീതിയില്‍ വൈവിധ്യങ്ങളുള്ള ഔട്ട്ഫിറ്റുകളില്‍ എസ്തര്‍ ഫോട്ടോഷൂട്ട് ചെയ്യാറുമുണ്ട്. ഈ ചിത്രങ്ങളെല്ലാം തന്നെ ഫാഷൻ പ്രേമികളായ ചെറുപ്പക്കാര്‍ക്കിടയില്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. 

View post on Instagram

Also Read:-കേരളാ സാരിയിൽ കിടിലൻ ലുക്കില്‍ എസ്തര്‍; ചിത്രങ്ങള്‍