'മനോഹരമായ അനുഭവം'; സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി കുരുന്നിന്റെ വീഡിയോ

Web Desk   | others
Published : Jun 10, 2021, 08:19 PM ISTUpdated : Jun 10, 2021, 08:33 PM IST
'മനോഹരമായ അനുഭവം'; സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി കുരുന്നിന്റെ വീഡിയോ

Synopsis

ഒരു സംഘം നര്‍ത്തകര്‍ക്കൊപ്പം പാര്‍ക്കില്‍ ആഘോഷമായി ചുവട് വയ്ക്കുന്ന കുരുന്നാണ് വീഡിയോയിലുള്ളത്. മുതിര്‍ന്നവര്‍ ചെയ്യുന്ന അതേ നൃത്തച്ചുവടുകള്‍ അനുകരിച്ച് അത് ഭംഗിയായി ചെയ്യുകയാണ് കൊച്ചുമിടുക്കന്‍. ഒരുപക്ഷേ മുതിര്‍ന്നവരെക്കാള്‍ ആസ്വദിച്ചാണ് അവന്‍ അത് ചെയ്യുന്നത്

സോഷ്യല്‍ മീഡിയ ഉപയോഗം പലപ്പോഴും മാനസിക സമ്മര്‍ദ്ദങ്ങള്‍ കൂട്ടാറുണ്ടെന്ന് പലരും പരാതിപ്പെടാറുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇതേ സോഷ്യല്‍ മീഡിയ തന്നെ നമ്മെ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും അനുഭവങ്ങളിലൂടെയും കൈ പിടിച്ച് നടത്താറുണ്ട്. 

കുട്ടികളുടെ കുസൃതികളും കളിചിരികളും നിറഞ്ഞ വീഡിയോകളാണ് ഇത്തരത്തില്‍ മിക്കപ്പോഴും മുതിര്‍ന്നവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് അയവ് വരുത്താറ്. അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വൈറലാവുകയുണ്ടായി. 

ഒരു സംഘം നര്‍ത്തകര്‍ക്കൊപ്പം പാര്‍ക്കില്‍ ആഘോഷമായി ചുവട് വയ്ക്കുന്ന കുരുന്നാണ് വീഡിയോയിലുള്ളത്. മുതിര്‍ന്നവര്‍ ചെയ്യുന്ന അതേ നൃത്തച്ചുവടുകള്‍ അനുകരിച്ച് അത് ഭംഗിയായി ചെയ്യുകയാണ് കൊച്ചുമിടുക്കന്‍. ഒരുപക്ഷേ മുതിര്‍ന്നവരെക്കാള്‍ ആസ്വദിച്ചാണ് അവന്‍ അത് ചെയ്യുന്നത്. 

അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരമായിരുന്ന റെക്‌സ് ചാപ്മാന്‍ ആണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ വീഡിയോ വൈറലാവുകയായിരുന്നു. ഒരു മിനുറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന ഈ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. നൂറുകണക്കിന് പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തു. 

വീഡിയോ കാണാം...

 

 

Also Read:-അത്ഭുതപ്പെടുത്തുന്ന ഓര്‍മ്മശക്തി; രണ്ടര വയസുകാരിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ