Asianet News MalayalamAsianet News Malayalam

അത്ഭുതപ്പെടുത്തുന്ന ഓര്‍മ്മശക്തി; രണ്ടര വയസുകാരിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു

ഇരുന്നൂറിലധികം രാജ്യങ്ങളുടെ തലസ്ഥാന നാമങ്ങള്‍ യാതൊരു സങ്കോചവും കൂടാതെ പറയുന്ന കൊച്ചുമിടുക്കി പ്രണീനയാണ് വീഡിയോയിലെ താരം. അഫ്ഗാനിസ്ഥാന്‍ മുതലങ്ങോട്ട് ഓരോ രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടെ പേര് തെറ്റാതെ, സംശയിക്കാതെ പ്രണീന പറയുന്നു

two and half year old girl child naming capitals of more than 200 countries
Author
Trivandrum, First Published Jun 2, 2021, 8:57 PM IST

ഓരോ ദിവസവും നമ്മെ അത്ഭുതപ്പെടുത്തുന്നതോ കൗതുകത്തിലാക്കുന്നതോ ആയ നിരവധി ചെറു വീഡിയകളാണ് സോഷ്യല്‍ മീഡിയ വഴി വരുന്നത്. ഇവയില്‍ കുട്ടികളുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അതിന് കാഴ്ചക്കാരുമേറെയാണ്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ നിരവധി പേര്‍ പങ്കുവച്ചൊരു വീഡിയോയെ കുറിച്ചാണ് ഇനി പറയുന്നത്. 

ഇരുന്നൂറിലധികം രാജ്യങ്ങളുടെ തലസ്ഥാന നാമങ്ങള്‍ യാതൊരു സങ്കോചവും കൂടാതെ പറയുന്ന കൊച്ചുമിടുക്കി പ്രണീനയാണ് വീഡിയോയിലെ താരം. അഫ്ഗാനിസ്ഥാന്‍ മുതലങ്ങോട്ട് ഓരോ രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടെ പേര് തെറ്റാതെ, സംശയിക്കാതെ പ്രണീന പറയുന്നു. 

പലപ്പോഴും മുതിര്‍ന്നവര്‍ക്ക് പോലും നാക്കില്‍ വരാത്ത പേരുകളാണ് രണ്ടര വയസ് മാത്രമുള്ള പ്രണീന പറയുന്നത്. അതുകൊണ്ട് തന്നെ ആരെയും അമ്പരപ്പിക്കുന്നതാണ് പ്രണീനയുടെ ഓര്‍മ്മശക്തിയെന്നാണ് വീഡിയോ പങ്കുവച്ചവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. 

ഛത്തീസ്ഗഢില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥ പ്രിയങ്ക ശുക്ലയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. പ്രിയങ്കയുടെ സഹപ്രവര്‍ത്തകനായ പ്രതീപ് തണ്ഡന്‍ എന്നയാളുടെ മകളാണ് പ്രണീന. ചെറുപ്പം മുതല്‍ക്ക് തന്നെ പ്രണീനയുടെ ഓര്‍മ്മശക്തി തങ്ങളെ അതിശയപ്പെടുത്തിയിരുന്നുവെന്ന് പ്രദീപ് പറയാറുള്ളതായും പ്രിയങ്ക വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു. 

വീഡിയോ കാണാം...

 

 

Also Read:- 'കുട്ടികള്‍ക്ക് ഇത്ര ജോലിഭാരം എന്തിനാണ്, പറയൂ; മോദിക്ക് ആറുവയസുകാരിയുടെ പരാതി...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios