ജിമ്മില്‍ ക്രോസ്ഫിറ്റ് വര്‍ക്കൗട്ട് ചെയ്യുന്ന കുരുന്ന്; വൈറലായി വീഡിയോ

Published : Jan 01, 2021, 04:31 PM ISTUpdated : Jan 01, 2021, 04:39 PM IST
ജിമ്മില്‍ ക്രോസ്ഫിറ്റ് വര്‍ക്കൗട്ട് ചെയ്യുന്ന കുരുന്ന്; വൈറലായി വീഡിയോ

Synopsis

ആരോ​ഗ്യമുള്ള ശരീരത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വ്യായാമവും. എന്നാല്‍ വ്യായാമം ചെയ്യാൻ മടി കാണിക്കുന്നവരാണ് ഇന്ന് അധികവും.

ആരോ​ഗ്യത്തോടെ  ജീവിക്കാൻ വ്യായാമം വളരെ അത്യാവശ്യമാണ്. ആരോ​ഗ്യമുള്ള ശരീരത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വ്യായാമവും. എന്നാല്‍ വ്യായാമം ചെയ്യാൻ മടി കാണിക്കുന്നവരാണ് ഇന്ന് അധികവും. അത്തരക്കാര്‍ കാണേണ്ട ഒരു വീഡിയോ ആണിത്. 

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന  ഒരു കൊച്ചുമിടുക്കന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ക്രോസ്ഫിറ്റ് വര്‍ക്കൗട്ട് ആണ് ഈ മിടുക്കന്‍ സ്വന്തം രീതിയില്‍ ചെയ്യുന്നത്. 

കുട്ടിയുടെ അച്ഛനും ട്രെയ്‌നറുമായ ചേസ് ഇന്‍ഗ്രഹാം ആണ് വര്‍ക്കൗട്ട് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. പുള്‍ അപ്‌സ്, ബര്‍പീസ് തുടങ്ങിയവ ക്രമമായി ചെയ്തശേഷം നീണ്ടു നിവര്‍ന്ന് കിടന്ന് വിശ്രമിച്ച് വര്‍ക്കൗട്ട്  അവസാനിപ്പിക്കുകയാണ് ഈ കുരുന്ന്.  

 

'എന്റെ നിര്‍ദേശങ്ങള്‍ കൂടാതെ തന്നെ എന്റെ മകന്‍ അവന്റെ സ്വന്തം രീതിയില്‍ ക്രോസ്ഫിറ്റ് വര്‍ക്കൗട്ട്  ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ചേസ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

Also Read: വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; പ്രതികരണവുമായി ആരാധകര്‍...

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ