ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. ഇക്കൂട്ടത്തില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഉണ്ട്. താരത്തിന്‍റെ പുത്തന്‍ വര്‍ക്കൗട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ജാക്വിലിന്‍ തന്നെയാണ് ജിമ്മില്‍ നിന്നുള്ള മിറര്‍ സെല്‍ഫി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കറുപ്പ് നിറത്തിലുള്ള ജിം ഔട്ട്ഫിറ്റാണ് ജാക്വിലിന്‍ ധരിച്ചിരിക്കുന്നത്. 'നിങ്ങളായി ഇരിക്കാന്‍ അവര്‍ നിങ്ങളോട് പറയും, എന്നിട്ട് അവര്‍ തന്നെ നിങ്ങളെ വിധിക്കുന്നു'- എന്ന ക്യാപ്ഷനോടെയാണ് ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. 

 

നിരവധി പേരാണ് ചിത്രത്തിന് പ്രതികരണം നല്‍കിയിരിക്കുന്നത്. മനോഹരം എന്നാണ് ഒരാളുടെ കമന്‍റ്. ഏറെ പ്രചോദനകരമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. 

 

Also Read: തലകീഴായി കിടന്ന് വർക്കൗട്ട്; വീഡിയോ പങ്കുവച്ച് സുസ്മിത...