Viral Video:അമ്മയ്ക്ക് ചോക്ലേറ്റ് മില്‍ക്ക് ടീ ഉണ്ടാക്കി നല്‍കി കുരുന്ന്; രസകരം ഈ വീഡിയോ

Published : Sep 16, 2022, 09:20 AM ISTUpdated : Sep 16, 2022, 09:25 AM IST
Viral Video:അമ്മയ്ക്ക് ചോക്ലേറ്റ്  മില്‍ക്ക് ടീ ഉണ്ടാക്കി നല്‍കി കുരുന്ന്; രസകരം ഈ വീഡിയോ

Synopsis

അമ്മയ്ക്ക് സാങ്കല്‍പികമായി ചോക്ക്‌ലേറ്റ് മില്‍ക്ക് ടീ തയ്യാറാക്കി നല്‍കുന്ന ഒരു കുരുന്നിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  പ്ലേ കിച്ചനില്‍ വച്ചാണ് അമ്മയ്ക്കായി ഈ സ്പെഷ്യല്‍ ടീ കുരുന്ന് തയ്യാറാക്കുന്നത്. 

കുട്ടികളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുട്ടികളുടെ നിഷ്കളങ്കമായ ചിരിയും കളിയും കാണുന്നത് തന്നെ മനസ്സിന് സന്തോഷം നല്‍കും. അടുത്തിടെ അച്ഛനമ്മമാരുടെ കണ്ണുവെട്ടിച്ച് മിഠായി എടുത്ത രണ്ട് കുരുന്നുകളുടെ വീഡിയോയും തന്‍റെ ഭക്ഷണം തട്ടിപ്പറിക്കാന്‍ നോക്കിയപ്പോഴുള്ള ഒരു കുഞ്ഞിന്‍റെ പ്രതികരണവുമൊക്കെ ഇത്തരത്തില്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

ഇപ്പോഴിതാ അമ്മയ്ക്ക് സാങ്കല്‍പികമായി ചോക്ലേറ്റ്  മില്‍ക്ക് ടീ തയ്യാറാക്കി നല്‍കുന്ന ഒരു കുരുന്നിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  പ്ലേ കിച്ചനില്‍ വച്ചാണ് അമ്മയ്ക്കായി ഈ സ്പെഷ്യല്‍ ടീ കുരുന്ന് തയ്യാറാക്കുന്നത്. 

അമ്മയും കുട്ടിയും തമ്മിലുള്ള രസകരമായ ബന്ധം ആണ് ഇവിടെ കാണുന്നത്. കുട്ടി അമ്മയോട് എന്താണ് വേണ്ടതെന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഏതെങ്കിലും ചായ ഉണ്ടോയെന്ന് അമ്മ തിരിച്ച് ചോദിക്കുന്നു. തുടര്‍ന്ന് അമ്മയ്ക്ക് 'ചോക്ലേറ്റ്  മില്‍ക്ക് ടീ'  തയ്യാറാക്കി നല്‍കുകയാണ് കുട്ടി. ഇടയ്ക്ക് എന്താണ് തയ്യാറാക്കി നല്‍കുന്നതെന്ന കാര്യം കുട്ടി മറന്നുപോകുന്നതും വീണ്ടും അമ്മയോട് എന്താണ് വേണ്ടതെന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഞാന്‍  ചായക്ക് വേണ്ടി കാത്തിരിക്കുകയാണെന്നാണ് അമ്മ മറുപടി നല്‍കിയത്. 

 

''സന്തോഷം നിറഞ്ഞ ചായ പാര്‍ട്ടി'' എന്ന് പറഞ്ഞുകൊണ്ടാണ് ചായകപ്പ് കുട്ടി അമ്മയ്ക്ക് കൈമാറുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ 2.8 ലക്ഷത്തില്‍ അധികം ആളുകളാണ് കണ്ടത്. രസകരം ഈ വീഡിയോ എന്നാണ് ആളുകളുടെ കമന്‍റ്. 

Also Read: 'ഇനി ഞാന്‍ അങ്ങനെ ചെയ്യില്ല ടീച്ചറേ...ഉമ്മ'; മനോഹരം ഈ വീഡിയോ

PREV
Read more Articles on
click me!

Recommended Stories

വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'
തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"