
സൗന്ദര്യസംരക്ഷണത്തിന് പണ്ടുകാലം മുതലേ ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞള്‍. മുഖത്തെ പാടുകളെ അകറ്റാനും ചർമ്മം തിളങ്ങാനും മുഖക്കുരുവിൽ നിന്നും രക്ഷ നേടാനും മഞ്ഞള്‍ സഹായിക്കും. അത്തരത്തില്‍ ചർമ്മ സംരക്ഷണത്തിനായി പരീക്ഷിക്കേണ്ട മഞ്ഞള്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
1. മഞ്ഞള്‍- മുട്ട പാക്ക്
മുട്ടയുടെ വെള്ളക്കരു ഉടച്ചതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഈ പാക്ക് സഹായിക്കും.
2. മഞ്ഞള്‍- പാല്‍ പാട
മഞ്ഞളും പാലിന്റെ പാടയും ചേർത്ത് മുഖത്ത് പുരട്ടാം. അരണിക്കൂറിനുശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. മുഖം തിളങ്ങാന്‍ ഈ പാക്ക് ഗുണം ചെയ്യും.
3. മഞ്ഞള്‍- കടലമാവ്
മുഖകാന്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ചേരുവകളാണ് കടലമാവും മഞ്ഞളും. ഇതിനായി ഒരു ടീസ്പൂൺ മഞ്ഞൾ, രണ്ട് ടീസ്പൂൺ കടലപ്പൊടി, രണ്ട് ടീസ്പൂൺ റോസ്‌വാട്ടർ അല്ലെങ്കിൽ കട്ടത്തൈര് എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
4. മഞ്ഞൾ - തേന്‍
തേനും സൗന്ദര്യ സംരക്ഷണത്തിൽ അവിഭാജ്യ ഘടകമാണ്. അര ടീസ്പൂൺ തേനിൽ ഒരു ടീസ്പൂൺ മഞ്ഞൾ ഇട്ട് യോജിപ്പിക്കുക. ഈ മിശ്രിതം മുഖക്കുരുവും പാടുകളും ഉള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
5. മഞ്ഞൾ - കറ്റാർവാഴ
ചര്‍മ്മത്തിന് ഏറ്റവും നല്ലതാണ് കറ്റാർവാഴ. കറ്റാർവാഴയിൽ നിന്ന് വേർതിരിച്ചെടുത്ത ജെൽ രണ്ട് ടീസ്പൂണ്‍ മഞ്ഞൾ ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.