ഭീമൻ കോണ്ടം മുതൽ നീളൻ മീശ വരെ; വിചിത്രമായ റെക്കോർഡുകൾ

By Web TeamFirst Published Sep 18, 2022, 11:03 PM IST
Highlights

നമുക്ക് കാണാൻ കൌതുകവും താൽപര്യവും തോന്നിക്കുന്ന വിഷയങ്ങളും വ്യക്തികളും ലോക റെക്കോർഡ് പട്ടികയിൽ ഇടം നേടുന്നതിനൊപ്പം തന്നെ നമുക്ക് വിചിത്രമായി തോന്നിയേക്കാവുന്ന പലതും പലരും ഇതേ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അത്തരത്തിലുള്ള വിചിത്രമായ അഞ്ച് ഗിന്നസ് റെക്കോർഡുകളെ കുറിച്ച് ഒന്നറിഞ്ഞാലോ?

ഗിന്നസ് ലോക റെക്കോർഡിനെ കുറിച്ച് കേൾക്കാത്തവർ കാണില്ല. നമ്മെ അതിശയിപ്പിക്കുന്നതോ, മറ്റാർക്കുമില്ലാത്തതോ ആയ പ്രത്യേകതകൾ- കഴിവുകൾ എല്ലാം ലോകം അംഗീകരിക്കുന്നുവെന്ന രേഖപ്പെടുത്തൽ പോലെയാണ് ഗിന്നസ് വേൾഡ് റെക്കോർഡിനെ നാം കാണുന്നത്. 

നമുക്ക് കാണാൻ കൌതുകവും താൽപര്യവും തോന്നിക്കുന്ന വിഷയങ്ങളും വ്യക്തികളും ലോക റെക്കോർഡ് പട്ടികയിൽ ഇടം നേടുന്നതിനൊപ്പം തന്നെ നമുക്ക് വിചിത്രമായി തോന്നിയേക്കാവുന്ന പലതും പലരും ഇതേ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അത്തരത്തിലുള്ള വിചിത്രമായ അഞ്ച് ഗിന്നസ് റെക്കോർഡുകളെ കുറിച്ച് ഒന്നറിഞ്ഞാലോ?

ഒന്ന്...

ഏറ്റവും നീളമേറിയ മീശയുടെ പേരിൽ ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയ കക്ഷി. ജയ്പൂർ സ്വദേശിയായ രാം സിംഗ് ചൌഹാൻ ആണിത്. ഇറ്റലിയിലെ റോമിൽ വച്ചാണ് ഇദ്ദേഹത്തിന്‍റെ മീശ അളന്ന് റെക്കോർഡ് സ്ഥിരീകരിക്കപ്പെട്ടത്. മുപ്പത്തിയേഴ് വർഷം വെട്ടാതെ വളർത്തിയ മീശ ഗിന്നസ് ബുക്കിലിടം നേടിയത് 2010ലാണ്.

രണ്ട്...

ഏറ്റവും നീളമേറിയ നാവിന്‍റെ പേരിലാണ് അടുത്ത വിചിത്രമായ റെക്കോർഡ്. നിക്ക് സ്റ്റോബെൾ എന്ന കാലിഫോർണിയക്കാരനാണ് ഈ യുവാവ്. 10 സെന്‍റിമീറ്ററിലധികമാണ് ഇദ്ദേഹത്തിന്‍റെ നാവിന്‍റെ നീളം. 

മൂന്ന്...

വളരെ വിചിത്രമായി തോന്നിയേക്കാവുന്നൊരു ലോക റെക്കോർഡാണിത്. ഏറ്റവുമധികം രോമവളർച്ചയുള്ള ഒരു കുടുംബം എന്ന പേരിലാണ് ഈ റെക്കോർഡ്. മെക്സിക്കോയിൽ നിന്നുള്ള ഈ നാലംഗ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ശരീത്തിൽ 98 ശതമാനം രോമമാണത്രേ. 

നാല്...

ലോകത്തിലെ ഏറ്റവും നീളമേറിയ പാദത്തിന് ഉടമ എന്ന നിലയ്ക്ക് ലോക റെക്കോർഡ് നേടിയ യുവതി. മാകി കുറിൻ എന്ന വയുതി ടെക്സസുകാരിയാണ്. 16 ആണ് ഇവരുടെ പാദത്തിന്‍റെ സൈസ്. 

അഞ്ച്...

ഏറെ വിചിത്രമായ മറ്റൊരു ലോക റെക്കോർഡിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇതൊരു വ്യക്തിയല്ല നേടിയിരിക്കുന്നത്. തുണിത്തരങ്ങളുടെ ഒരു കമ്പനിയായ ബെനെറ്റൺ ഗ്രൂപ്പ് ആണ് ഈ റെക്കോർഡ് നേടിയിരിക്കുന്നത്. ഭീമനൊരു കോണ്ടം നിർമ്മിച്ചു എന്നതിനാണ് ഇവർക്ക് റെക്കോർഡ് ലഭിച്ചത്. ഫ്രാൻസിലാണ് ഇവരിത് നിർമ്മിച്ച് പ്രദർശിപ്പിച്ചത്. 

Also Read:- പെപ്സി കാനുകള്‍ ശേഖരിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

click me!