പൂച്ചക്കുട്ടിയെ മടിയിലിരുത്തി വന്‍ 'പോസിങ്'; അപ്രതീക്ഷിതമായി അമ്മപ്പൂച്ചയെത്തി; പിന്നീട് സംഭവിച്ചത്...

Published : Jun 12, 2021, 07:05 PM ISTUpdated : Jun 12, 2021, 07:08 PM IST
പൂച്ചക്കുട്ടിയെ മടിയിലിരുത്തി വന്‍ 'പോസിങ്'; അപ്രതീക്ഷിതമായി അമ്മപ്പൂച്ചയെത്തി; പിന്നീട് സംഭവിച്ചത്...

Synopsis

പൂച്ചക്കുട്ടിയെ മടിയിലിരുത്തി കുഞ്ഞാപ്പു നല്ല സ്റ്റൈലായി പോസ് ചെയ്യാന്‍ തുടങ്ങി. ഇതിനിടെയായിരുന്നു വില്ലനായി അമ്മ പൂച്ചയുടെ വരവ്. 

വീട്ടിലെ ഓമന മൃഗങ്ങളോടൊപ്പം കളിക്കാൻ കുട്ടികൾക്ക് ഏറേ ഇഷ്ടമാണ്. വളർത്തു മൃഗങ്ങളുടെ വീഡിയോകള്‍  ഇന്റർനെറ്റിൽ എപ്പോഴും ശ്രദ്ധനേടാറുമുണ്ട്. അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു കുരുന്നും പൂച്ചക്കുട്ടിയുമാണ് വീഡിയോയിലെ താരങ്ങള്‍. ഇടയ്ക്ക് വില്ലനായി ഒരാളുടെ മാസ് എന്‍ട്രിയും! അതോടെ വീഡിയോ സൈബര്‍ ലോകത്ത് സൂപ്പര്‍ ഹിറ്റ്. ഹരീഷ് എന്ന ഫോട്ടോഗ്രാഫറാണ് അവിചാരിതമായി ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ധ്രുവ (കുഞ്ഞാപ്പു) എന്ന കുറുമ്പിക്ക് പൂച്ചക്കുട്ടിയെ മടിയിലിരുത്തി ഒരു ഫോട്ടോ എടുക്കാന്‍ മോഹം. അതിനെന്താ എടുക്കാലോ എന്ന് ഹരീഷും. അങ്ങനെ പൂച്ചക്കുട്ടിയെ മടിയിലിരുത്തി കുഞ്ഞാപ്പു നല്ല സ്റ്റൈലായി പോസ് ചെയ്യാന്‍ തുടങ്ങി. ഇതിനിടെയായിരുന്നു വില്ലനായി അമ്മ പൂച്ചയുടെ വരവ്. 

ശേഷം തന്‍റെ കുഞ്ഞിനെ കുഞ്ഞാപ്പുവിന്‍റെ മടിയില്‍ നിന്നും എടുത്തുകൊണ്ട് അമ്മപ്പൂച്ച മാസായി നടന്നുപോയി. അപ്പോഴുള്ള കുഞ്ഞാപ്പുവിന്‍റെ മുഖഭാവമാണ് വീഡിയോ വൈറലാകാന്‍ കാരണം. ഹരീഷ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. 


 

Also Read: ഹൂലാഹൂപ്പിങ് ചെയ്തുകൊണ്ട് പടിക്കെട്ടുകൾ ഓടിക്കയറി; റെക്കോർഡ് നേടി ബാലന്‍; വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ