Asianet News MalayalamAsianet News Malayalam

ഹൂലാഹൂപ്പിങ് ചെയ്തുകൊണ്ട് പടിക്കെട്ടുകൾ ഓടിക്കയറി; റെക്കോർഡ് നേടി ബാലന്‍; വീഡിയോ

ചെന്നൈ സ്വദേശിയായ ആധവ് സുകുമാർ 19 സെക്കൻഡിൽ താഴെ മാത്രം സമയമെടുത്താണ്  ഹൂലാഹൂപ്പിങ് ചെയ്തുകൊണ്ട് അമ്പത് പടവുകൾ ഓടിക്കയറിയത്. 

boy breaks Guinness World Record for being fastest to climb steps while hula hooping
Author
Thiruvananthapuram, First Published Jun 12, 2021, 4:37 PM IST

ഹൂലാഹൂപ്പിങ് ചെയ്തുകൊണ്ട് പടിക്കെട്ടുകൾ ഓടിക്കയറി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു ബാലൻ. ചെന്നൈ സ്വദേശിയായ ആധവ് സുകുമാർ 19 സെക്കൻഡിൽ താഴെ മാത്രം സമയമെടുത്താണ്  ഹൂലാഹൂപ്പിങ് ചെയ്തുകൊണ്ട് അമ്പത് പടവുകൾ ഓടിക്കയറിയത്. 

ഇതിന്‍റെ വീഡിയോ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. നമ്പറുകൾ രേഖപ്പെടുത്തിയിരിക്കുന്ന ഓരോ പടവിലും ഓടി കയറുന്ന ആധവിനെയാണ് വീഡിയോയില്‍ കാണുന്നത്. ആദ്യ സെറ്റിൽ 38 പടവുകളാണുള്ളത്. 

 

വളരെ വേഗത്തിൽ ഈ പടവുകൾ ഓടിക്കയറിയ ആധവ്, അൽപ ദൂരം പരന്ന സ്ഥലത്തുകൂടി  ഓടിയ ശേഷമാണ് ശേഷിക്കുന്ന പന്ത്രണ്ട് പടവുകളും കയറിയത്. ഈ സമയമത്രയും ആധവ് അനായാസം ഹൂലാഹൂപ്പിങ് തുടർന്നുകൊണ്ടിരുന്നു.

Also Read: സാരിയില്‍ 'ഹുലാ ഹൂപ്‌സ്' നൃത്തം; സമൂഹമാധ്യമങ്ങളിൽ തരം​ഗമായി എഷ്‌നക്കുട്ടിയുടെ വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios