Miss Universe : ഹർനാസിന് അഭിനന്ദനവുമായി മുൻ വിശ്വസുന്ദരി ലാറാ ദത്ത‌

By Web TeamFirst Published Dec 13, 2021, 12:28 PM IST
Highlights

ട്വിറ്ററിലൂടെയാണ് വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയ ലാറാ ​ദത്ത ഹർനാസിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. 1994ൽ സുസ്മിത സെന്നിന്റെ നേട്ടത്തിനുശേഷം ഇന്ത്യയിൽ കിരീടം എത്തിച്ച സുന്ദരിയാണ് ലാറ. 2000ത്തിലായിരുന്നു അത്. 

2021ലെ വിശ്വസുന്ദരി പട്ടം (Miss Universe) നേടിയ ഹർനാസ് സന്ധുവിനെ (Harnaaz Sandhu) അഭിനന്ദിച്ച് മുൻ മിസ് യൂണിവേഴ്സ് ലാറാ ദത്ത (Lara Dutta). സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം മിസ് യൂണിവേഴ്സ് കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹർനാസ് സന്ധു.

ട്വിറ്ററിലൂടെയാണ് ലാറാ ​ദത്ത ഹർനാസിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ‘അഭിനന്ദനങ്ങൾ ഹർനാസ് സന്ധു. ക്ലബിലേയ്ക്ക് സ്വാഗതം.  നീണ്ട 21 വർഷമാണ് നമ്മൾ ഇതിനായി കാത്തിരുന്നത്. നിന്നെക്കുറിച്ചോർത്ത് ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. ഒരു ബില്യൻ സ്വപ്നങ്ങൾ യാഥാർഥ്യമായിരിക്കുന്നു’- ലാറ കുറിച്ചു. 

Congratulations !!!! Welcome to the club!!! We’ve waited 21 long years for this!!! You make us SO SO proud!!! A billion dreams come true!!!

— Lara Dutta Bhupathi (@LaraDutta)

 

 

1994ൽ സുസ്മിത സെന്നിന്റെ നേട്ടത്തിനുശേഷം ഇന്ത്യയിൽ കിരീടം എത്തിച്ച സുന്ദരിയാണ് ലാറ. 2000ത്തിലായിരുന്നു അത്. ശേഷം 21 വർഷങ്ങള്‍ക്കിപ്പുറമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. ഇസ്രയേലിൽ ഏലിയറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഹർനാസ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആൻഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്. 

പബ്ലിക് അഡിമിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഹർനാസ് 2019ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017-ൽ ടൈംസ് ഫ്രഷ് ഫേസ് കോണ്ടസ്റ്റിലൂടെയാണ് സൗന്ദര്യമത്സരങ്ങളിൽ ഹർനാസ് പങ്കെടുത്തുതുടങ്ങിയത്. നിരവധി പഞ്ചാബി സിനിമകളിലും ഹർനാസ് അഭിനയിച്ചിട്ടുണ്ട്. 

Also Read: 'നിങ്ങൾക്ക് പകരം ഐശ്വര്യ റായിയെ അയക്കും'; താന്‍ നേരിട്ട അവഗണനയെ കുറിച്ച് സുസ്മിത പറയുന്നു...

click me!