Asianet News MalayalamAsianet News Malayalam

Miss Universe : 'നിങ്ങൾക്ക് പകരം ഐശ്വര്യ റായിയെ അയക്കും'; താന്‍ നേരിട്ട അവഗണനയെ കുറിച്ച് സുസ്മിത പറയുന്നു...

1994ലാണ് ഇന്ത്യയിൽ നിന്ന് ഈ നേട്ടം സുസ്മിത കൈവരിച്ചത്.  2000-ത്തിൽ ലാറാ ദത്തയും വിശ്വസുന്ദരി കിരീടം നേടിയിരുന്നു. ഇപ്പോഴിതാ 21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധു സ്വന്തമാക്കുമ്പോള്‍ സുസ്മിതയുടെ ഒരു പഴയ അഭിമുഖമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Sushmita Sen says organisers wanted to send Aishwarya Rai for Miss Universe pageant
Author
Thiruvananthapuram, First Published Dec 13, 2021, 11:56 AM IST

വിശ്വസുന്ദരിപ്പട്ടം (Miss Universe) ആദ്യമായി ഇന്ത്യയിലെത്തിച്ച താരമാണ് സുസ്മിത സെന്‍ (Sushmita Sen). 1994ലാണ് ഇന്ത്യയിൽ നിന്ന് ഈ നേട്ടം സുസ്മിത കൈവരിച്ചത്. 2000-ത്തിൽ ലാറാ ദത്തയും വിശ്വസുന്ദരി കിരീടം നേടിയിരുന്നു. ഇപ്പോഴിതാ 21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധു സ്വന്തമാക്കുമ്പോള്‍ സുസ്മിതയുടെ ഒരു പഴയ അഭിമുഖമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തന്‍റെ 18-ാം വയസ്സിലാണ് വിശ്വസുന്ദരിപ്പട്ടം സുസ്മിത സ്വന്തമാക്കുന്നത്.  എന്നാല്‍ അക്കലാത്ത് താന്‍ നേരിട്ട അവഗണനയെ കുറിച്ചാണ് താരം അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്.  

ഫിലിപ്പിൻസില്‍ വച്ച് നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിനു പോവുന്നതിന് മുമ്പ് സുസ്മിതയുടെ പാസ്പോർട്ട് കാണാതായി.  ബം​ഗ്ലാദേശിലെ ഒരു ഷോയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് അനുപമ വർമ എന്ന അക്കാലത്തെ പ്രമുഖ മോഡലിന് ഐഡി പ്രൂഫിനായി സുസ്മിത തന്റെ പാസ്പോർട്ട് നല്‍കിയിരുന്നു. എന്നാൽ ഇവരുടെ കയ്യില്‍ നിന്നും പാസ്പോർട്ട് കാണാതായി. ഇക്കാര്യം സുസ്മിത സംഘാടകരോട് പറഞ്ഞു. എന്നാൽ തനിക്ക് അവ​ഗണനയാണ് സംഘാടകരുടെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് സുസ്മിത പറയുന്നു. 

നിങ്ങൾക്ക് പകരം ഐശ്യര്യ റായിയെ മിസ് യൂണിവേഴ്സ് മത്സരത്തിനയക്കാമെന്നായിരുന്നു സംഘാടകർ സുസ്മിതയോട് പറഞ്ഞത്. മത്സരത്തിൽ ഐശ്യര്യ റായി സുസ്മിതയുടെ തൊട്ടു പിന്നിലായി മിസ് ഇന്ത്യ റണ്ണറപ്പായിയിരുന്നു. സംഘാടകരുടെ ഈ പെരുമാറ്റം കേട്ട് തനിക്ക് ദേഷ്യം വന്നെന്ന് സുസ്മിത അഭിമുഖത്തിൽ പറയുന്നുണ്ട്. 'നിങ്ങൾ ഒരു കാര്യത്തിൽ ന്യായമായി വിജയിക്കുകയാണെങ്കിൽ നിങ്ങളതിന് വേണ്ടി അപേക്ഷിക്കുകയല്ല'- സുസ്മിത പറഞ്ഞു.

Sushmita Sen says organisers wanted to send Aishwarya Rai for Miss Universe pageant

 

അന്ന് തന്റെ പിതാവിന്റെ മുന്നിൽ വച്ച് താൻ കരഞ്ഞെന്നും സുസ്മിത പറയുന്നു. ഒടുവിൽ അന്നത്തെ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ സഹായത്തോടെ ആണ് സുസ്മിത ഫിലിപ്പിൻസിലേയ്ക്ക് പോയതും ചരിത്രത്തിലാദ്യമായി ഇന്ത്യയിലേക്ക് വിശ്വസുന്ദരി പട്ടം എത്തിച്ചതും. അതേവർഷം തന്നെയാണ് മിസ് വേൾഡ് മത്സരത്തിൽ ഐശ്വര്യ റായിയും കിരീടമണിഞ്ഞത്.

Also Read: ഹർനാസിന് വിശ്വസുന്ദരി പട്ടം നേടിക്കൊടുത്ത ആ ചോദ്യം; വൈറലായി വീഡിയോ

Follow Us:
Download App:
  • android
  • ios