സബ്യസാചിയുടെ സാരിയില്‍ മനോഹരിയായി ലക്ഷ്‍മി അഗര്‍വാള്‍

Published : Jan 09, 2020, 03:58 PM IST
സബ്യസാചിയുടെ സാരിയില്‍ മനോഹരിയായി ലക്ഷ്‍മി അഗര്‍വാള്‍

Synopsis

ലക്ഷ്‍മി അഗര്‍വാളാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട വ്യക്തി. ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയായ 'ഛപാക്' ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥയാണ് പറയുന്നത്. 

ലക്ഷ്‍മി അഗര്‍വാളാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട വ്യക്തി. ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയായ 'ഛപാക്' ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥയാണ് പറയുന്നത്. സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണ്. 

ഇപ്പോഴിതാ സാരിയില്‍ മനോഹരിയായി നില്‍ക്കുന്ന ലക്ഷ്മിയുടെ ചിത്രവും ശ്രദ്ധ നേടുന്നു. ഛപാകിന്‍റെ ആദ്യ സ്ക്രീനിങിന് എത്തിയതാണ് ലക്ഷ്മി.  റാണി പിങ്ക് നിറത്തിലുള്ള സില്‍ക്ക് സാരിയാണ് ലക്ഷ്മി ധരിച്ചത്.  ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് ഈ  സാരി ചെയ്തത്.

 

ലോങ് സ്ലീവ് ബ്ലൌസാണ് 29കാരിയായ ലക്ഷ്മി ഇതിനോടൊപ്പം ധരിച്ചത്. ഹെവി ചോക്കര്‍ കൂടി ധരിച്ചപ്പോള്‍ ലക്ഷ്മി കൂടുതല്‍ മനോഹരിയായിരുന്നു. 

 

PREV
click me!

Recommended Stories

പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തും ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് വേദിക പിന്റോ
സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം കൊണ്ട് വരേണ്ടതല്ലേ? ; നടി മാലാ പാര്‍വതി