ഉറങ്ങിക്കിടന്ന നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; അമ്പരപ്പിക്കുന്ന വീഡിയോ

Published : May 19, 2023, 10:14 AM IST
ഉറങ്ങിക്കിടന്ന നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; അമ്പരപ്പിക്കുന്ന വീഡിയോ

Synopsis

നായയുടെ കരച്ചില്‍ കേട്ടാണ് അയാള്‍ ഉണര്‍ന്നത്. ഈ സമയം നായയെ കടിച്ചെടുത്ത് ഓടുന്ന പുള്ളിപ്പുലിയെ ആണ് കണ്ടത്. പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് ആണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ മേഖലയില്‍ പുലികളുടെ സാന്നിധ്യം പതിവായിരിക്കുകാണ്.

ദിവസവും നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇവിടെയിതാ ഉറങ്ങിക്കിടന്ന ഒരു നായയെ പുള്ളിപ്പുലി കടിച്ചെടുത്തുകൊണ്ട് പോകുന്ന അമ്പരപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  മഹാരാഷ്ട്രയിലെ ജുന്നറില്‍ കല്യാണ്‍ നഗര്‍ ഹൈവേയ്ക്ക് സമീപമാണ് സംഭവം.

നേഹ പഞ്ചമിയ എന്ന ഉപയോക്താവാണ് ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 
തുറസായ സ്ഥലത്ത് കിടന്നുറങ്ങിയ ഒരാളുടെ സമീപത്തേക്ക് രാത്രിയിലാണ് വേട്ടയ്ക്കായി പുള്ളിപ്പുലി പതുങ്ങി എത്തിയത്. തുടര്‍ന്ന് നിലത്ത് ഉറങ്ങിക്കിടന്ന  നായയെ കടിച്ചെടുത്തുകൊണ്ട് ഓടുകയായിരുന്നു. നായയുടെ കരച്ചില്‍ കേട്ടാണ് അയാള്‍ ഉണര്‍ന്നത്. ഈ സമയം നായയെ കടിച്ചെടുത്ത് ഓടുന്ന പുള്ളിപ്പുലിയെ ആണ് കണ്ടത്. പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് ആണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ മേഖലയില്‍ പുലികളുടെ സാന്നിധ്യം പതിവായിരിക്കുകാണ്.

 

 

 

 

 

 

 

എന്തായാലും വീഡിയോ വൈറലായതോടെ ഞെട്ടല്‍ രേഖപ്പെടുത്തുകയായിരുന്നു ആളുകള്‍. പലരും വനവകുപ്പിനെതിരെ വിമര്‍ശനവുമായി കമന്‍റുകള്‍ രേഖപ്പെടുത്തി. 

Also Read: സ്‌കൂട്ടറിൽ കുളിക്കാനിറങ്ങിയ പുരുഷനും സ്ത്രീയും; വൈറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ