വിവാഹവീഡിയോയ്ക്കിടെ അപ്രതീക്ഷിത സംഭവം; വൈറലായി വീഡിയോ

Web Desk   | others
Published : Aug 28, 2020, 08:29 PM IST
വിവാഹവീഡിയോയ്ക്കിടെ അപ്രതീക്ഷിത സംഭവം; വൈറലായി വീഡിയോ

Synopsis

സംഗതി യാദൃശ്ചികമായിരുന്നെങ്കിലും എന്തോ പ്രകൃതിയുടെ ഒരു പ്രതികരണം പോലെയാണ് തങ്ങള്‍ക്ക് ആ സമയത്ത് അത് അനുഭവപ്പെട്ടതെന്നാണ് വരന്‍ സവിറ്റ്‌സ്‌കി പറയുന്നത്. അദ്ദേഹം തന്നെ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഇതിന്റെ വീഡിയോ ആണ് പിന്നീട് വൈറലായത്

വിവാഹാഘോഷങ്ങള്‍ക്കിടെ നടക്കുന്ന രസകരമായ പല സംഭവങ്ങളുടേയും വീഡിയോയും ചിത്രങ്ങളുമെല്ലാം പിന്നീട് സമൂഹമാധ്യമങ്ങളില്‍ 'ഹിറ്റ്' ആകാറുണ്ട്. മിക്കവാറും ആരെങ്കിലും കാണിക്കുന്ന തമാശയോ അബദ്ധമോ ഒക്കെയാണ് ഇത്തരത്തില്‍ 'വൈറല്‍' ആകാറ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാപക ശ്രദ്ധ നേടുന്നത്. 

യുഎസിലെ മസാക്യുസെറ്റ്‌സില്‍ നടന്ന ഒരു വിവാഹം. പാര്‍ട്ടിക്കിടെ വരന്‍ സംസാരിക്കുകയാണ്. 2020 അത്ര നല്ല വര്‍ഷമായിത്തോന്നുന്നില്ല, എങ്കിലും ഇനി നമുക്കൊരുമിച്ച് ഇതിനെ അഭിമുഖീകരിക്കാം എന്ന് പറഞ്ഞ് സെക്കന്‍ഡുകള്‍ പോലും വ്യത്യാസമില്ല. 

ആകാശത്ത് നിന്ന് കിടിലനൊരു മിന്നല്‍ പൊട്ടിയിറങ്ങുന്നു. പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേരും പെട്ടെന്ന് ഒന്ന് ഞെട്ടി. 2020 അത്ര നല്ല വര്‍ഷമല്ല എന്ന് പറഞ്ഞതിനെ തൊട്ടുപിന്നാലെയാണ് മിന്നലും ഇടിയും. ചില സിനിമാരംഗങ്ങളിലെ ഗ്രാഫിക്‌സ് പോലെ.

സംഗതി യാദൃശ്ചികമായിരുന്നെങ്കിലും എന്തോ പ്രകൃതിയുടെ ഒരു പ്രതികരണം പോലെയാണ് തങ്ങള്‍ക്ക് ആ സമയത്ത് അത് അനുഭവപ്പെട്ടതെന്നാണ് വരന്‍ സവിറ്റ്‌സ്‌കി പറയുന്നത്. അദ്ദേഹം തന്നെ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഇതിന്റെ വീഡിയോ ആണ് പിന്നീട് വൈറലായത്. 

വീഡിയോ കാണാം...

Also Read:- 'ഞാന്‍ വിവാഹിതനാവുകയാണ്, ഭാര്യയുടെ പേര് കൂടെ ചേർക്കുന്നു'; വൈറലായി യുവാവിന്റെ ട്വീറ്റ്...

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ