Viral Video : 'ഇപ്പോള്‍ ഞാന്‍ പൊളി ആയില്ലേ?'; കുട്ടി ഷെഫിന്റെ വീഡിയോ

Web Desk   | others
Published : Feb 03, 2022, 05:18 PM IST
Viral Video : 'ഇപ്പോള്‍ ഞാന്‍ പൊളി ആയില്ലേ?'; കുട്ടി ഷെഫിന്റെ വീഡിയോ

Synopsis

കുട്ടികള്‍ പാചകം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിന് മുമ്പും നിങ്ങളില്‍ പലരും കണ്ടിരിക്കാം. എന്നാലിത് അല്‍പം കൂടി 'പ്രൊഫഷണല്‍' ആണെന്ന് പറയാം

ദിവസവും വ്യത്യസ്തമായതും പുതുമയാര്‍ന്നതുമായ പലതരം വീഡിയോകളാണ് ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media )  കാണാറ്, അല്ലേ? ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും അതുപോലെ കുട്ടികളുടെ വീഡിയോകള്‍ക്കുമാണ് ആരാധകര്‍ ഏറെയുള്ളത്. 

കുട്ടികളുടെ വീഡിയോ ആകുമ്പോള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സന്തോഷം പകരുന്നതിനെല്ലാം സഹായകമായിരിക്കും. പലപ്പോഴും മുതിര്‍ന്നവരെ ഞെട്ടിക്കുന്ന രീതിയിലുള്ള പ്രകടനങ്ങളും ഇത്തരം വീഡിയോകളില്‍ കുട്ടികള്‍ ചെയ്യാറുണ്ട്.

അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കുട്ടികള്‍ പാചകം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിന് മുമ്പും നിങ്ങളില്‍ പലരും കണ്ടിരിക്കാം. എന്നാലിത് അല്‍പം കൂടി 'പ്രൊഫഷണല്‍' ആണെന്ന് പറയാം. ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍, പാചകം ചെയ്യുന്ന അച്ഛന്റെ കയ്യിലിരുന്ന് അതില്‍ പങ്കാളിയാകാന്‍ ശ്രമിക്കുന്ന കുഞ്ഞാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. 

അടുത്ത ഘട്ടത്തില്‍ ഇതേ കുഞ്ഞ് തന്നെ അല്‍പം കൂടി വളര്‍ന്ന ശേഷം സ്വന്തമായി മുട്ടയോ മറ്റോ പാത്രത്തിലാക്കി അടിച്ചുകൊണ്ടിരിക്കുകയാണ്. ബ്ലെന്‍ഡര്‍ ഉപയോഗിച്ച് വളരെ ശാസ്ത്രീയമായ രീതിയില്‍ ഒരു ഷെഫ് എങ്ങനെ ചെയ്യുമോ അത്രയും കൃത്യമായും ആത്മവിശ്വാസത്തോടെയുമാണ് കുഞ്ഞ് ഇത് ചെയ്യുന്നത്. 

കുട്ടിയുടെ അച്ഛന്‍ തന്നെയാണ് ആദ്യമായി വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പിന്നീട് പല ഒഫീഷ്യല്‍ പേജുകളും വീഡിയോ പങ്കുവച്ചു. നിരവധി പേരാണ് ഇത് കണ്ടിരിക്കുന്നത്. 'ഇപ്പോള്‍ ഞാനിത് നല്ലതുപോലെ ചെയ്യുന്നില്ലേ' എന്നും, 'ഞാന്‍ പൊളിച്ചില്ലേ' എന്നുമൊക്കെയാണ് കുഞ്ഞ് ചിന്തിക്കുന്നതെന്നും എന്തായാലും മികച്ച രീതിയിലാണ് കുഞ്ഞ് അത് ചെയ്തിരിക്കുന്നതെന്നും പലരും കമന്റ് ചെയ്തിരിക്കുന്നു. വൈറലായ വീഡിയോ കാണാം...

 

 

Also Read:- 'കയ്യിലുള്ളത് കുഞ്ഞാണോ, അതോ കുഞ്ഞിന്റെ രൂപത്തിലുള്ള കേക്കോ?'

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?