അച്ഛനൊപ്പം പാട്ടുപാടുന്ന കുട്ടി; മനോഹരമെന്ന് സൈബര്‍ ലോകം...

Published : Sep 26, 2020, 02:58 PM ISTUpdated : Sep 26, 2020, 03:02 PM IST
അച്ഛനൊപ്പം പാട്ടുപാടുന്ന കുട്ടി; മനോഹരമെന്ന് സൈബര്‍ ലോകം...

Synopsis

ഗിറ്റാറുമായി ഇരിക്കുന്ന അച്ഛനൊപ്പം 'യു ഗോട്ട് എ ഫ്രണ്ട് ഇൻ മീ' എന്ന ഗാനമാണ് കുട്ടി പാടുന്നത്. തുടക്കത്തില്‍ ഗിറ്റാറു വായിച്ച് അച്ഛൻ പാടുന്ന വരികൾക്ക് തലയാട്ടി താളം പിടിക്കുകയാണ് ഈ മിടുക്കി.

അച്ഛനൊപ്പം പാട്ടുപാടുന്ന ഒരു കുരുന്നിന്റെ വീഡിയോയാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ക്ലാരിയെന്ന പെണ്‍ക്കുട്ടിയും അവളുടെ അച്ഛനുമാണ് വീഡിയോയിലെ താരങ്ങള്‍. 

ഗിറ്റാറുമായി ഇരിക്കുന്ന അച്ഛനൊപ്പം 'യു ഗോട്ട് എ ഫ്രണ്ട് ഇൻ മീ' എന്ന ഗാനമാണ് കുട്ടി പാടുന്നത്. തുടക്കത്തില്‍ ഗിറ്റാറു വായിച്ച് അച്ഛൻ പാടുന്ന വരികൾക്ക് തലയാട്ടി താളം പിടിക്കുകയാണ് ഈ മിടുക്കി. അച്ഛൻ പല്ലവി പാടിക്കഴിഞ്ഞതിന് പിന്നാലെ അനുപല്ലവി താൻ പാടാമെന്നും ക്ലാരി പറയുന്നുണ്ട്.

അതിന് പിന്നാലെ അച്ഛന്റെ ഗിറ്റാറിന്റെ സംഗീതം ആസ്വദിച്ച് അതിനൊപ്പം അതിമനോഹരമായി പാട്ടുപാടുന്ന ക്ലാരിയെ ആണ് വീഡിയോയിൽ കാണുന്നത്. 

 

'നിങ്ങളുടെ ഒരു ദിവസത്തിൽ നിന്ന് രണ്ടു മിനിറ്റ് നേരം ഇടവേളയെടുത്ത് ഇതൊന്നു കേൾക്കൂ, അത്ര മനോഹരമാണിത്. ഈ വീഡിയോ അവസാനിക്കുമ്പോൾ നിങ്ങളുടെ മുഖത്തൊരു ചിരിയുണ്ടാകും. ചില നേരം ഒരൽപം സമയമെടുത്ത് ചിരിക്കുന്നത് നല്ലതാണ്, നമ്മളെല്ലാം അതർഹിക്കുന്നു'- എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ ഇതിനോടകം സൈബര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. 

Also Read: പട്ടിക്കുട്ടിക്കൊപ്പം വീഡിയോ കാണുന്ന കുട്ടി; മനോഹരമായ കാഴ്ചയെന്ന് സോഷ്യല്‍ മീഡിയ...

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ