കൗതുകകരവും രസകരവുമായ നിരവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. അക്കൂട്ടത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകള്‍ കുറച്ചധികം ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തില്‍ ഒരു വളർത്തുമൃഗത്തെ പരിചരിക്കുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

തന്റെ വളർത്തുനായയ്ക്കൊപ്പം ഒരു കിടക്കയിൽ വീഡിയോയും കണ്ടിരിക്കുന്ന പെണ്‍ക്കുട്ടിയെ ആണ് ഇവിടെ കാണുന്നത്. വീഡിയോ കാണുന്നതിനിടയിൽത്തന്നെ നായയെ തലോടുകയാണ് ഈ കുരുന്ന്. 

 

'സൈമൺ ബിആർഎഫ്സി ഹോപ്കിൻസ്' എന്ന ട്വിറ്റർ അക്കൗണ്ടാണ് 22 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ വീഡിയോ എന്നാണ് ആളുകളുടെ പ്രതികരണം.  

Also Read: പ്രായം വെറും ആറ് മാസം; വാട്ടർ സ്കീയിങ്ങിൽ റെക്കോർഡിട്ട് കുരുന്ന്; വീഡിയോ വൈറല്‍