ഒറ്റയ്ക്കാണോ ജീവിതം? നിങ്ങള്‍ തിരിച്ചറിയണം ഈ വില്ലനെ...

Published : May 02, 2019, 08:55 PM IST
ഒറ്റയ്ക്കാണോ ജീവിതം? നിങ്ങള്‍ തിരിച്ചറിയണം ഈ വില്ലനെ...

Synopsis

ഒരുപാട് ഗുണങ്ങള്‍ക്കൊപ്പം തന്നെ കരുതേണ്ട, ഒരു ദോഷവശവും ഒറ്റയ്ക്കുള്ള ജീവിതത്തിലുണ്ടെന്നാണ് 'PLOS ONE' എന്ന ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്ന ഒരു പഠനറിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 16നും 64നും ഇടയില്‍ പ്രായമുള്ള ഇരുപതിനായിരത്തിലധികം പേരുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടന്നിരിക്കുന്നത്  

ഒറ്റയ്ക്ക് ജീവിക്കുന്ന എത്രയോ പേരെ നമ്മള്‍ കാണുന്നു, അല്ലെങ്കില്‍ ഒറ്റയ്ക്ക് ജീവിക്കാനാണ് താല്‍പര്യമെന്ന് പറയുന്ന എത്രയോ ആളുകള്‍. സ്ത്രീകളും പുരുഷന്മാരും ഇക്കൂട്ടത്തില്‍ വരും. എന്നാല്‍ ഇങ്ങനെ മറ്റുള്ളവരില്‍ നിന്ന് ഒഴിഞ്ഞുമാറി ഒറ്റയ്ക്ക് ജീവിക്കുന്നത് കൊണ്ടെന്തെങ്കിലും പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടോ?

ഉണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഒരുപാട് ഗുണങ്ങള്‍ക്കൊപ്പം തന്നെ കരുതേണ്ട, ഒരു ദോഷവശവും ഒറ്റയ്ക്കുള്ള ജീവിതത്തിലുണ്ടെന്നാണ് 'PLOS ONE' എന്ന ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്ന ഒരു പഠനറിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 

16നും 64നും ഇടയില്‍ പ്രായമുള്ള ഇരുപതിനായിരത്തിലധികം പേരുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടന്നിരിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്നവരില്‍ ഡിപ്രഷന്‍, ഉത്കണ്ഠ, ഭക്ഷണക്രമങ്ങളിലെ പ്രശ്‌നം (Eating Disorder) തുടങ്ങിയവ ഉള്‍പ്പെടുന്ന 'കോമണ്‍ മെന്റല്‍ ഡിസോര്‍ഡര്‍' കാണാനുള്ള സാധ്യതയാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്. 

കാരണങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നില്ലെങ്കിലും ഈ മാനസികപ്രശ്‌നങ്ങളും ഒറ്റയ്ക്കുള്ള ജീവിതവും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് പഠനം അവകാശപ്പെടുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ക്രമേണ ശാരീരികാവസ്ഥകളെ സ്വാധീനിക്കുന്നുവെന്നും, മരണം നേരത്തെയാക്കാന്‍ വരെ ഇത് കാരണമാകുന്നുവെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ