എസി വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...

Published : May 02, 2019, 03:01 PM IST
എസി വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...

Synopsis

ചൂടിൽ നിന്നും മോചനം നേടാൻ വീട്ടിൽ ഒരു എസി വെയ്ക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. ഇന്ന് എസി ഇല്ലാത്ത വീടുകളും ചുരുക്കമാണ്. പ്രത്യേകിച്ച് ഇപ്പോള്‍ വേനല്‍ക്കാലം കൂടി ആയതുകൊണ്ട്. 

ചൂടിൽ നിന്നും മോചനം നേടാൻ വീട്ടിൽ ഒരു എസി വെയ്ക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. ഇന്ന് എസി ഇല്ലാത്ത വീടുകളും ചുരുക്കമാണ്. പ്രത്യേകിച്ച് ഇപ്പോള്‍ വേനല്‍ക്കാലം കൂടി ആയതുകൊണ്ടും എസി എല്ലാവരും കൂടുതലായി വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നു. എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമുളള അപകടങ്ങള്‍ നാം കേള്‍ക്കാറുണ്ട്. അതിനാല്‍  എയര്‍ കണ്ടീഷണര്‍ വാങ്ങും മുമ്പ് അവയുടെ ഉപയോഗത്തെ കുറിച്ചും പരിപാലനത്തെ കുറിച്ചും അറിഞ്ഞിരിക്കണം.

1. എസി വാങ്ങുമ്പോള്‍ അതിന്റെ കപ്പാസിറ്റി, ഊര്‍ജക്ഷമത, സൌകര്യപ്രദമായ രീതിയിലുള്ള കണ്‍ട്രോളുകള്‍ ഇവ ചോദിച്ചു മനസിലാക്കിയിരിക്കണം. 0.75 ടണ്‍ മുതല്‍ 2.5 ടണ്‍ വരെ കപ്പാസിറ്റിയുള്ള എസികളാണ് ഇന്നു വീടുകളില്‍ ഉപയോഗിക്കുന്നത്.

2. ഡ്രോപ്പ് വാട്ടര്‍ തടസ്സമില്ലാതെ പുറത്തേക്ക് ഒഴുകുന്ന തരത്തില്‍ ചരിവു നല്‍കി വേണം എസി പിടിപ്പിക്കാന്‍.

3. എസിയുടെ ഔട്ട്ഡോര്‍ സൂര്യപ്രകാശം നേരിട്ടു പതിക്കാത്തിടത്തു വയ്ക്കണം. കിഴക്കും വടക്കും ദിശകളില്‍ വയ്ക്കുന്നതാണ് നല്ലത്.

4. എസിയില്‍ നിന്ന് വരുന്ന കാറ്റ് കട്ടിലിന് നേര്‍ക്കും വാതിലിനു നേര്‍ക്കും വരാത്ത വിധമാകണം യൂണിറ്റ് പിടിപ്പിക്കാന്‍.

5. രണ്ടു മാസം കൂടുമ്പോള്‍ എസിയുടെ ഫില്‍ട്ടര്‍ വൃത്തിയാക്കണം. ഫില്‍ട്ടറില്‍ ബ്ളോക്കോ ഗ്യാസ് ലീക്കോ ഉണ്ടായാല്‍ കൂളിങ്ങ് കുറയും. ഇങ്ങനെയുണ്ടായാല്‍ അത് ഉടന്‍ പരിഹരിക്കണം.

6.എസിയുടെ കപ്പാസിറ്റി അമിതമായി കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുത്.

7. രാത്രി മുഴുവന്‍ എസി ഉപയോഗിക്കുന്നുണ്ടെങ്കില്‍ സ്ളീപ് മോഡില്‍ ഇടുക. ഇത് മറ്റ് അപകടങ്ങളില്‍ നിന്നും വൈദ്യുതി അമിതമായി പാഴുകുന്നതില്‍ നിന്നും രക്ഷിക്കും. 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'