'സ്വപ്നം കാണുന്നത് ഒരിക്കലും നിർത്തരുത്'; അഞ്ച് ലക്ഷം രൂപയുടെ ലെഹങ്കയിൽ തിളങ്ങി മാധുരി ദീക്ഷിത്

By Web TeamFirst Published Jul 7, 2021, 10:57 AM IST
Highlights

മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ പ്രിയ വസ്ത്രമായ ലെഹങ്കയില്‍ തന്നെയാണ് ഇത്തവണയും താരം തിളങ്ങുന്നത്.  

ഫാഷനിസ്റ്റകൾക്കിടയില്‍ ഇപ്പോഴും താരമാണ് ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് . പ്രായം അമ്പതുകള്‍ കടന്നെങ്കിലും  സൗന്ദര്യത്തിലും സ്‌റ്റൈലിലും താരം നമ്പര്‍ വണ്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ പ്രിയ വസ്ത്രമായ ലെഹങ്കയില്‍ തന്നെയാണ് ഇത്തവണയും താരം തിളങ്ങുന്നത്.  

 

വെള്ളയും ഗോൾഡനും നിറങ്ങളിലുള്ള ഷിഫോൺ ചിക്കൻഗാരി ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്.  കാണുന്ന പോലെ തന്നെ വിലയിലും വലിയ താരമാണ് ഈ ലെഹങ്ക. അഞ്ച് ലക്ഷം രൂപയാണ് ലെഹങ്കയുടെ വില.

സെലിബ്രിറ്റി ഫാഷൻ ഡിസൈനർ തരുൺ തഹിലിയാനിയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ലെഹങ്ക. എംബ്രോയ്ഡറിയും ബീഡ്സ് വർക്കുകളുമാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. 

 

ചിത്രങ്ങള്‍ മാധുരി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്വപ്നം കാണുന്നത് ഒരിക്കലും നിർത്തരുത് എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മാധുരി കുറിച്ചത്.

 

Also Read: പര്‍പ്പിളില്‍ തിളങ്ങി മാധുരി ദീക്ഷിത്; ലെഹങ്കയുടെ വില 1.2 ലക്ഷം രൂപ!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!