Latest Videos

പിങ്ക് ലെഹങ്കയില്‍ മനോഹരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍

By Web TeamFirst Published May 24, 2024, 10:41 PM IST
Highlights

പിങ്ക് ലെഹങ്കയില്‍ മനോഹരിയായിരിക്കുന്ന മാധുരിയുടെ ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. മൾട്ടി കളറുകളിൽ എംബ്രോയ്ഡറി വര്‍ക്കുകള്‍ കൊണ്ട് നിറഞ്ഞതാണ് ഈ ഓഫ് ഷോള്‍ഡര്‍ ലെഹങ്ക. 

അന്നും ഇന്നും ബോളിവുഡിന്റെ എവർഗ്രീൻ ബ്യൂട്ടി എന്നാണ് മാധുരി ദീക്ഷിത്തിനെ വിശേഷിപ്പിക്കുന്നത്.  സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പിങ്ക് ലെഹങ്കയില്‍ മനോഹരിയായിരിക്കുന്ന മാധുരിയുടെ ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. മൾട്ടി കളറുകളിൽ എംബ്രോയ്ഡറി വര്‍ക്കുകള്‍ കൊണ്ട് നിറഞ്ഞതാണ് ഈ ഓഫ് ഷോള്‍ഡര്‍ ലെഹങ്ക. മോണിക്ക, കരിഷ്മ എന്നിവരുടെ ലേബലായ JADE-യുടെ വസ്ത്രമാണ് മാധുരി ധരിച്ചിരിക്കുന്നത്. 

 

സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റായ അമി പട്ടേല്‍ ആണ് താരത്തെ സ്റ്റൈല്‍ ചെയ്തത്. മൾട്ടി-ലേയേർഡ് ഡയമണ്ട് നെക്‌ലേസ്, സ്റ്റേറ്റ്‌മെൻ്റ് കമ്മലുകൾ, വെള്ള കുന്ദൻ പതിച്ച ബ്രേസ്‌ലെറ്റ്, വജ്രമോതിരം എന്നിവയാണ് താരത്തിന്‍റെ ആക്സസറീസ്. ചിത്രങ്ങള്‍ മാധുരി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. പ്രായം വെറും നമ്പര്‍ മാത്രമാണെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. 

Also read: 'ബേബി ബംപി'ല്‍ അതിസുന്ദരിയായി ദീപിക പദുക്കോണ്‍; വീഡിയോ വൈറല്‍

youtubevideo

click me!