സ്വന്തം ബ്യൂട്ടി ബ്രാന്‍ഡായ 82ഇ-യുടെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക ഈ ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന്‍റെ വീഡിയോ ദീപിക തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നു എന്ന സന്തോഷവാര്‍ത്ത അടുത്തിടെയാണ് താരങ്ങള്‍ ആരാധകരെ അറിയിച്ചത്. സെപ്റ്റംബറില്‍ കുഞ്ഞ് പിറക്കുമെന്നാണ് താരദമ്പതികള്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഇതാ നിറവയറിലുള്ള ദീപികയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മഞ്ഞ നിറത്തിലുള്ള എ-ലൈന്‍ ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. സ്ലീവ്‌ലെസായ ഈ ഔട്ട്ഫിറ്റില്‍ പോക്കറ്റുകളും ഉണ്ടായിരുന്നു. ലൂസ് ബണ്‍ ഹെയര്‍സ്റ്റൈലും മുത്തുകള്‍ കൊണ്ടുള്ള കമ്മലുമാണ് ദീപിക തെരഞ്ഞെടുത്തത്. സ്വന്തം ബ്യൂട്ടി ബ്രാന്‍ഡായ 82ഇ-യുടെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക ഈ ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന്‍റെ വീഡിയോ ദീപിക തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

View post on Instagram
View post on Instagram

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ചെയ്യാനെത്തിയപ്പോഴുള്ള ദീപികയുടെ ചിത്രങ്ങളും വീഡിയോകളും ഇത്തരത്തില്‍ വൈറലായിരുന്നു. വെള്ള നിറത്തിലുള്ള ലൂസ് ഷര്‍ട്ട് ധരിച്ചാണ് ദീപിക പോളിങ് ബൂത്തിലെത്തിയത്. എന്നാല്‍ വാടക ഗര്‍ഭപാത്രം വഴിയായിരിക്കാം നടി അമ്മയാകുന്നതെന്നും ഇക്കാര്യം മറച്ചുവെയ്ക്കാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്നും വരെ ആളുകള്‍ കമന്‍റുകള്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 'ബേബി ബംപി'ലുള്ള പുത്തന്‍ വീഡിയോ ദീപിക തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

Also read: 'അന്ന് ഡിപ്രഷനെ വിലക്കപ്പെട്ട കാര്യമായാണ് ആളുകൾ കണ്ടത്'; വീണ്ടും വിഷാദത്തെ നേരിട്ട വഴികളെ കുറിച്ച് ദീപിക

youtubevideo