യഥാർഥ കണ്ണുകളും ചുണ്ടും ഏത്? അതിശയിപ്പിക്കും വീഡിയോ

Published : Jul 18, 2021, 09:19 AM ISTUpdated : Jul 18, 2021, 09:30 AM IST
യഥാർഥ കണ്ണുകളും ചുണ്ടും ഏത്? അതിശയിപ്പിക്കും വീഡിയോ

Synopsis

മുഖത്ത് നിറയെ കണ്ണുകളും ചുണ്ടുകളുമൊക്കെ വരച്ചിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്.  യഥാർഥ കണ്ണും മൂക്കുമൊക്കെ ഏതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

യഥാർഥ കണ്ണുകളും മൂക്കും ചുണ്ടും ഏതാണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള അതിശയിപ്പിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്യൂഷന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുഖത്ത് അമ്പരപ്പിക്കുന്ന രീതിയില്‍ മേക്കപ്പ് ചെയ്ത ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയാണ് വീഡിയോയില്‍ കാണുന്നത്. 

മുഖത്ത് നിറയെ കണ്ണുകളും ചുണ്ടുകളുമൊക്കെ വരച്ചിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. യഥാർഥ കണ്ണും മൂക്കുമൊക്കെ ഏതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. 

മിമി ചോയ് എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് അതിശയിപ്പിക്കുന്ന ഈ മേക്കോവർ ചെയ്തിരിക്കുന്നത്. മുഖത്തിന്റെ ഇരുവശങ്ങളിലും നെറ്റിയിലും തലയിലുമൊക്കെ കണ്ണുകളും മൂക്കും ചുണ്ടുകളുമൊക്കെ വരച്ചിരിക്കുകയാണ് മിമി. എട്ട് മണിക്കൂറോളമെടുത്താണ് മിമി തന്റെ മേക്കപ്പ് പൂർത്തിയാക്കിയത്.

 

 

Also Read: പതിവായി ചെയ്യുന്ന മേക്കപ്പ് ഇങ്ങനെ; വീഡിയോ പങ്കുവച്ച് നൈല ഉഷ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ