തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും; എളുപ്പ മാര്‍ഗവുമായി മലൈക അറോറ

Published : Jul 26, 2020, 09:54 PM ISTUpdated : Jul 26, 2020, 10:00 PM IST
തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും; എളുപ്പ മാര്‍ഗവുമായി മലൈക അറോറ

Synopsis

'മനോഹരമായ, തിളങ്ങുന്ന തലമുടിയാണ് എല്ലാവര്‍ക്കും വേണ്ടത്. എന്നാല്‍ തലമുടിയെ പരിപാലിക്കുന്നവര്‍ വളരെ കുറവാണ്. ചില സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുടി എന്നത് അവരുടെ അടയാളമാണ്. മറ്റേത് അവയവത്തെയും പോലെ മുടിക്കും തുല്യമായ കരുതൽ വേണം'- മലൈക പറയുന്നു. 

നീണ്ട തലമുടി വേണമെന്നാണാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ താരനും മുടി കൊഴിച്ചിലുമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. ഇപ്പോഴിതാ ബോളിവുഡ് നടി മലൈക അറോറ ഇതിനൊരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ച് വളരാനും സഹായിക്കുന്ന മാര്‍ഗമാണ് മലൈക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. 

'മനോഹരമായ, തിളങ്ങുന്ന തലമുടിയാണ് എല്ലാവര്‍ക്കും വേണ്ടത്. എന്നാല്‍ തലമുടിയെ പരിപാലിക്കുന്നവര്‍ വളരെ കുറവാണ്. ചില സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുടി എന്നത് അവരുടെ അടയാളമാണ്. മറ്റേത് അവയവത്തെയും പോലെ മുടിക്കും തുല്യമായ കരുതൽ വേണം' - മലൈക കുറിച്ചു. കാലങ്ങളായി പലരും ചെയ്തുവരുന്ന ഏറ്റവും ഫലപ്രദമായ മാർ​ഗം എന്നു പറഞ്ഞാണ് മലൈക ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇതിനായി വെളിച്ചെണ്ണ, ഒലീവ് ഓയില്‍, കാസ്റ്റര്‍ ഓയില്‍ എന്നീ മൂന്ന് എണ്ണകള്‍ ആണ് ആവശ്യമുള്ളത്. ഒരു ഗ്ലാസ് ജാറിലേയ്ക്ക് ഈ മൂന്ന് എണ്ണയും തുല്യ അളവിലെടുക്കുക. ശേഷം ഇതിലേക്ക് അൽപം ഉലുവയും കറിവേപ്പിലയും ചേർ‍ക്കുക. പ്രോട്ടീൻ, നികോടിനിക് ആസിഡ് എന്നിവയാൽ സമൃദ്ധമായ ഉലുവ തലമുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നു. പ്രോട്ടീനും ബീറ്റാകരോട്ടിനും ധാരാളം അടങ്ങിയതാണ് കറിവേപ്പില. ഇവ മുടി കൊഴിച്ചിൽ തടയുന്നതോടൊപ്പം തലമുടി വളർച്ചയ്ക്ക് ഏറേ സഹായിക്കും. ഈ മിശ്രിതം തയ്യാറാക്കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാത്രം ഉപയോഗിക്കാനും മലൈക പറയുന്നു.
 

 

Also Read: ദഹനപ്രശ്‌നം പതിവാണെങ്കില്‍ ഈ പാനീയം പരീക്ഷിക്കാം; വീഡിയോയുമായി മലൈക...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ