തൂവെള്ള ഗൗണില്‍ ബീച്ചിൽ വെച്ച് വിവാഹം; വെളിപ്പെടുത്തി മലൈക അറോറ

Published : Nov 08, 2019, 02:58 PM ISTUpdated : Nov 08, 2019, 02:59 PM IST
തൂവെള്ള ഗൗണില്‍ ബീച്ചിൽ വെച്ച് വിവാഹം; വെളിപ്പെടുത്തി മലൈക അറോറ

Synopsis

മലൈക അറോറയുടെയും അർജുൻ കപൂറിന്റെയും വിവാഹ വാർത്തകൾ എന്നും  ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എന്തായാലും വിവാഹത്തെ കുറിച്ച് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് മലൈക അറോറ.

മലൈക അറോറയുടെയും അർജുൻ കപൂറിന്റെയും വിവാഹ വാർത്തകൾ എന്നും  ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എന്തായാലും വിവാഹത്തെ കുറിച്ച് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് മലൈക അറോറ. ' #NoFilterNeha' എന്ന റേഡിയോ പരിപാടിയിലാണ് വിവാഹത്തിനെ കുറിച്ചുളള തന്‍റെ സ്വപ്നങ്ങള്‍ മലൈക വെളിപ്പെടുത്തിയത്.

ബീച്ച് വെഡ്ഡിങ് ആണ് തന്‍റെ സ്വപ്നമെന്നും മലൈക പറഞ്ഞു. ലെബനീസ് ഡിസൈനർ എലീ സാബ് ഒരുക്കുന്ന തൂവെള്ള ഗൗൺ വെഡ്ഡിങ് ഡ്രസ്സായി വേണം എന്നും മലൈക പറഞ്ഞു. അർജുൻ കപൂറിനെക്കുറിച്ചുളള ഒരു രഹസ്യം പറയാന്‍ നേഹ ആവശ്യപ്പെട്ടപ്പോള്‍  ‘അവൻ പെർഫക്ട് ആണ്’ എന്ന മറുപടിയാണ് മലൈക നല്‍കിയത്.

 

അർജുൻ കപൂറും മലൈകയും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്ത  ആദ്യം ഇരുവരും നിരസിക്കുകയായിരുന്നു. എന്നാൽ 2019 ഏപ്രിലിൽ അർജുന്റെ ജന്മദിനത്തിലാണ് ഇക്കാര്യം അവര്‍ സ്ഥിരീകരിച്ചത്. അര്‍ജുന്‍ കപൂറിന്റെ 34-ാം പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പമാണ് മലൈക തങ്ങള്‍ക്കിടയിലുള്ള ബന്ധത്തിന്റെ ഊഷ്മളത വെളിപ്പെടുത്തുന്നത്. 'എക്കാലത്തേക്കുമുള്ള സ്‌നേഹവും സന്തോഷവും', ന്യൂയോര്‍ക്കില്‍ നിന്നുള്ള പിറന്നാളാഘോഷ ചിത്രത്തിനൊപ്പം മലൈക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

 

 

നടനും സംവിധായകനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാനില്‍ നിന്ന് 2017ല്‍ ആണ് മലൈക വിവാഹമോചനം നേടിയത്. 19 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമായിരുന്നു ഇത്. 46 വയസ്സുള്ള മലൈകയും 34 വയസ്സുള്ള അര്‍ജുന്‍ കപൂറും തങ്ങളുടെ പ്രണയത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ക്രൂരമായ ട്രോളുകളായും കമന്റുകളായും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

 

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ