
ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. ഫാഷനിൽ ബോളിവുഡിലെ യുവസുന്ദരികൾക്ക് 46കാരിയായ മലൈക എപ്പോഴും വെല്ലുവിളിയാണ്. ഇപ്പോഴിതാ ബോളിവുഡ് താരം അർമാൻ ജെയ്ന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങിയ താരസുന്ദരി മലൈക അറോറയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ചുവപ്പ് സാരിയിലാണ് മലൈക റിസപ്ഷന് എത്തിയത്. ഒപ്പം കാമുകന്‍ അര്‍ജുന്‍ കപൂറും ഉണ്ടായിരുന്നു. സാരിയില്‍ ഹോട്ട് ലുക്കിലായിരുന്നു മലൈക. സാറ്റിൻ, ഷീർ തുണികള്‍ കൊണ്ടാണ് സാരി ഒരുക്കിയത്. മുന്താണിയാണ് ഷീർ തുണികൊണ്ട് തയാറാക്കിയത്. സ്ലീവ്‌ലസ് ബ്ലൗസാണ് ഇതിനോടൊപ്പം മലൈക ധരിച്ചത്.
മിനിമൽ ആക്സസറീസ് ആയിരുന്നു ഉപയോഗിച്ചത്. മേക്കപ്പും മിനിമല്‍ ആയിരുന്നു. . ഗ്രീൻ കുർത്തയും കറുപ്പ് പാന്റ്സുമായിരുന്നു അർജുന്റെ വേഷം.