'കൊവിഡ് മുക്തയായതിനുശേഷം മുടികൊഴിച്ചിൽ കൂടി, മറികടക്കാൻ സഹായിച്ചത് ഈ പൊടിക്കൈ'; മലൈക

By Web TeamFirst Published Oct 12, 2020, 8:23 AM IST
Highlights

മുടികൊഴിച്ചിലകറ്റാൻ ഒരൊറ്റ ചേരുവ ഉപയോ​ഗിച്ചുള്ള മാർ​ഗമാണ് മലൈക പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിൽ നാമെല്ലാം നേരിടുന്ന വലിയൊരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നു പറഞ്ഞാണ് മലൈക കുറിപ്പ് ആരംഭിക്കുന്നത്. 

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ കൊവിഡ് രോ​ഗമുക്തയായ സന്തോഷം ബോളിവുഡ് നടി മലൈക അറോറ പങ്കുവച്ചത്. കുറഞ്ഞ വേദനയോടും അസ്വസ്ഥതയോടും കൂടി ഈ വൈറസിനെ മറികടക്കാനായതിൽ ഞാൻ ഭാഗ്യവതിയാണെന്ന് തോന്നുന്നു എന്നാണ് താരം അന്ന് കുറിച്ചത്. 

എന്നാല്‍ കൊവിഡ് മുക്തമായതിനുശേഷം മുടികൊഴിച്ചിൽ കൂടിയെന്നാണ് മലൈക പുതിയൊരു വീഡിയോ പങ്കുവച്ചുകൊണ്ട് പറയുന്നത്. അതിനാല്‍ പണ്ടുതാൻ ശീലിച്ച മാർ​ഗം വീണ്ടും തുടരാൻ തീരുമാനിച്ചുവെന്നും താരം പറയുന്നു. മുടികൊഴിച്ചിലകറ്റാൻ ഒരൊറ്റ ചേരുവ ഉപയോ​ഗിച്ചുള്ള മാർ​ഗമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ മലൈക പറയുന്നത്. 

ജീവിതത്തിൽ നാമെല്ലാം നേരിടുന്ന വലിയൊരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നു പറഞ്ഞാണ് മലൈക കുറിപ്പ് ആരംഭിക്കുന്നത്. ചിലർക്ക് ഘട്ടം ഘട്ടമായാണ് അതു വരുന്നതെങ്കിൽ ചിലർ അതിനെ എന്നും നേരിടുന്നു. അതിനെ ഭയക്കുന്നതിനു പകരം ശരിയായ വഴിയിലൂടെ മറികടക്കുകയാണ് വേണ്ടത്. ആരോ​ഗ്യകരമായ ഡയറ്റ് ശീലമാക്കുന്നതിനൊപ്പം ചില ലളിതമായ ടിപ്സ് പരീക്ഷിക്കുന്നതും തലമുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്നും മലൈക പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Hair loss is one demon that we all have to face in our lives...for some it comes in phases and for some it's like an everyday problem. But we don't need to fear it...just need to tackle it the correct way. Apart from maintaining a healthy diet, we can use some simple diy tips to control the hair fall. Post my Covid19 recovery, even I have been experiencing an intense hair fall than usual, so apart from my daily dose of good ol' vitamins, I have also restarted my one ingredient diy hair fall therapy...Onion juice!. Just grate one fresh onion and extract it's juice, now apply the juice to ur scalp with the help of a cotton ball. Keep it for sometime and then wash it off with a paraben free shampoo. You'll see the results within a week and trust me..you'll not be disappointed. #MalaikasTrickOrTip #HairCare

A post shared by Malaika Arora (@malaikaaroraofficial) on Oct 10, 2020 at 10:53pm PDT

 

'കൊവിഡിന് ശേഷം തനിക്ക് സാധാരണത്തേതിനേക്കാൾ കൂടുതൽ മുടികൊഴിച്ചിൽ ഉണ്ടായി. അങ്ങനെയാണ് സ്ഥിരം വിറ്റാമിനുകൾക്കൊപ്പം സ്വന്തമായൊരു തെറാപ്പി കൂടി തുടങ്ങിയത്.  വേറെയൊന്നുമല്ല, ഉള്ളി നീരാണത്.  ഒരു ഉള്ളിയെടുത്ത് ​ഗ്രേറ്റ് ചെയ്ത് അതിന്റെ നീരെടുക്കുക. ശേഷം കോട്ടൺ ബോൾ ഉപയോ​ഗിച്ച് അത് ശിരോചർമ്മത്തിൽ പുരട്ടുക. കുറച്ചുനേരത്തിനുശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയുക. ഒരാഴ്ച്ചയ്ക്കുള്ളിൽ ഫലം കാണും. നിരാശപ്പെടേണ്ടി വരില്ല'- മലൈക പറയുന്നു. ഉള്ളിനീര് തയ്യാറാക്കി ഉപയോ​ഗിക്കേണ്ട വിധവും വീഡിയോയില്‍ മലൈക പങ്കുവച്ചിട്ടുണ്ട്. 

Also Read: കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കൂ, ചര്‍മ്മത്തെ സംരക്ഷിക്കാം; മലൈക അറോറ പറയുന്നു...

click me!