ശരീരത്തിന്റെ ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് മലൈക അറോറ. ചർമ്മ സംരക്ഷണത്തിന് പതിവായി താൻ കറ്റാർവാഴയാണ്  ഉപയോഗിച്ച് വരുന്നതെന്ന് മലൈക പറയുന്നു.

വീട്ടിൽ തന്നെ കറ്റാർവാഴ വളർത്തുന്നുണ്ട്. ചർമ്മത്തെ സംരക്ഷിക്കാനുള്ള കഴിവ് കറ്റാർവാഴയ്ക്കുണ്ട്. ഒരു ചെറിയ കഷ്ണം കറ്റാർവാഴ മുറിച്ചെടുത്ത ശേഷം അതിലെ ജെൽ മുഖത്ത് തേച്ചുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. കുറച്ചു സമയം കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുമെന്നും മലൈക പറയുന്നു.

ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം കിട്ടാന്‍ ഇത് ഏറെ ഗുണം ചെയ്യുമെന്നും മലൈക പറയുന്നു. കറ്റാർ വാഴ ഏത് ചർമ്മക്കാര്‍ക്കും ഉപയോഗിക്കാമെന്നും മലൈക വ്യക്തമാക്കുന്നു. 

ഈ കൊറോണ കാലത്ത്  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചും മലൈക അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

പ്രതിരോധശേഷിയുടെ രഹസ്യം ഈ പാനീയം' ; റെസിപ്പി പങ്കുവച്ച് മലൈക അറോറ