'നിങ്ങളെന്നെ എന്താണ് ചെയ്യിപ്പിച്ചതെന്ന് നോക്കൂ'; വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് മലൈക അറോറ

Published : May 16, 2019, 10:29 PM IST
'നിങ്ങളെന്നെ എന്താണ് ചെയ്യിപ്പിച്ചതെന്ന് നോക്കൂ'; വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് മലൈക അറോറ

Synopsis

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ മലൈക അറോറ  പലപ്പോഴും ട്രോളന്മാരുടെ ഇരയാകാറുമുണ്ട്. എന്നാല്‍ അതൊന്നും തന്നെ മലൈകയെ ബാധിക്കാറില്ല.  

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ മലൈക അറോറ  പലപ്പോഴും ട്രോളന്മാരുടെ ഇരയാകാറുമുണ്ട്. എന്നാല്‍ അതൊന്നും തന്നെ മലൈകയെ ബാധിക്കാറില്ല.

മലൈക അറോറയും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. 45-ാം വയസ്സിലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല താരത്തിന്. 16 വയസുകാരനായ അര്‍ഹാന്‍ ഖാന്‍റെ അമ്മയാണെന്ന് പറയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോഴിതാ തന്‍റെ വര്‍ക്കൗട്ട് വീഡിയോ താരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

 'നിങ്ങളെന്നെ എന്താണ് ചെയ്യിപ്പിച്ചതെന്ന് നോക്കൂ' എന്ന തലക്കെട്ടും നല്‍കിയാണ് മലൈക വീഡിയോ തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മലൈക യോഗ ചെയ്യുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

 


ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് മലൈക മുന്‍പ് തന്‍റെ ഫിറ്റ്നസ് രഹസ്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ പറയുകയുണ്ടായി. 

 

 

വെള്ളം ധാരാളം കുടിക്കും. ഭക്ഷണം പാഷനാണെങ്കിലും അമിതമായി കഴിക്കുന്ന ശീലം തനിക്കില്ലെന്നും മലൈക പറയുന്നു. താലി ഫുഡ് ഏറെ ഇഷ്ടമാണെങ്കിലും അവ മുഴുവനായി ഇതുവരെ കഴിച്ചിട്ടില്ല. കലോറി ധാരാളമുള്ള ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം പരമാവധി വീട്ടില്‍ തന്നെ ഉണ്ടാക്കുന്നവ കഴിക്കാനാണ് താല്‍പര്യം. മിതമായും ആരോഗ്യപ്രദവുമായ ഭക്ഷണം എന്നതാണ് തന്‍റെ രീതി. 

നട്‌സും ഫ്രൂട്ട്‌സും ധാരാളം കഴിക്കും. തേങ്ങാവെള്ളമോ പഴം/പച്ചക്കറി എന്നിവ കൊണ്ടുള്ള ജ്യൂസോ കഴിക്കും. രാത്രി ചെറിയ തോതില്‍ മാത്രമേ ഭക്ഷണം കഴിക്കുവെന്നും മലൈക പറയുന്നു. ദിവസവും വ്യായാമം ചെയ്യുമെന്നും മലൈക കൂട്ടിച്ചേര്‍ത്തു. 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ