മലൈക അറോറയുടെ ഫിറ്റ്‌നസ് രഹസ്യം ഇതാണ്...

Published : Apr 05, 2019, 12:14 PM IST
മലൈക അറോറയുടെ ഫിറ്റ്‌നസ് രഹസ്യം ഇതാണ്...

Synopsis

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് മലൈക പറയുന്നു. 

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. മലൈക അറോറയും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. 45-ാം വയസ്സിലും താരം നല്ല ഫിറ്റാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് മലൈക പറയുന്നു.

വെള്ളം ധാരാളം കുടിക്കും. ഭക്ഷണം പാഷനാണെങ്കിലും അമിതമായി കഴിക്കുന്ന ശീലം തനിക്കില്ലെന്നും മലൈക പറയുന്നു. താലി ഫുഡ് ഏറെ ഇഷ്ടമാണെങ്കിലും അവ മുഴുവനായി ഇതുവരെ കഴിച്ചിട്ടില്ല. കലോറി ധാരാളമുള്ള ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം പരമാവധി വീട്ടില്‍ തന്നെ ഉണ്ടാക്കുന്നവ കഴിക്കാനാണ് താല്‍പര്യം. മിതമായും ആരോഗ്യപ്രദവുമായ ഭക്ഷണം എന്നതാണ് തന്‍റെ രീതി. 

നട്‌സും ഫ്രൂട്ട്‌സും ധാരാളം കഴിക്കും. തേങ്ങാവെള്ളമോ പഴം/പച്ചക്കറി എന്നിവ കൊണ്ടുള്ള ജ്യൂസോ കഴിക്കും. രാത്രി ചെറിയ തോതില്‍ മാത്രമേ ഭക്ഷണം കഴിക്കുവെന്നും മലൈക പറയുന്നു. ദിവസവും വ്യായാമം ചെയ്യുമെന്നും മലൈക കൂട്ടിച്ചേര്‍ത്തു. 


 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ