കയ്യില്‍ ചൂരല്‍വടിയുമായി വര്‍ക്കൗട്ട് ചെയ്യുന്ന മലൈക അറോറ; വീഡിയോ

Published : Nov 15, 2022, 08:15 AM ISTUpdated : Nov 15, 2022, 08:23 AM IST
കയ്യില്‍ ചൂരല്‍വടിയുമായി വര്‍ക്കൗട്ട് ചെയ്യുന്ന മലൈക അറോറ; വീഡിയോ

Synopsis

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. ബോളിവുഡിന്റെ ഫാഷൻ ലോകം ഇപ്പോഴും മലൈക അടക്കി ഭരിക്കുന്നു എന്നു തന്നെ പറയാം. 20 വയസുകാരനായ അര്‍ഹാന്‍ ഖാന്‍റെ അമ്മയാണെന്ന് പറയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. 

സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍  എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്.  

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. ബോളിവുഡിന്റെ ഫാഷൻ ലോകം ഇപ്പോഴും മലൈക അടക്കി ഭരിക്കുന്നു എന്നു തന്നെ പറയാം. 20 വയസുകാരനായ അര്‍ഹാന്‍ ഖാന്‍റെ അമ്മയാണെന്ന് പറയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. 49-ാം വയസ്സിലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വീണ്ടും തെളിയിക്കുന്ന താരത്തിന്‍റെ ഒരു വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കയ്യില്‍ ചൂരല്‍വടിയുമായി വര്‍ക്കൗട്ട് ചെയ്യുന്ന മലൈകയെ ആണ് വീഡിയോയില്‍ കാണുന്നത്. ധഢാ യോഗ ആണ് താരം ചെയ്യുന്നത്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇവ സഹായിക്കും. കൂടാതെ കയ്യിന്‍റെയും കാലുകളുടെയും പേശികളുടെ ആരോഗ്യത്തിനും ഈ വ്യായാമ മുറ സഹായിക്കുമത്രേ. വര്‍ക്കൗട്ടിനൊപ്പം ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് മലൈക മുന്‍പ് തന്‍റെ ഫിറ്റ്നസ് രഹസ്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ പറയുകയുണ്ടായി.

 

'ഛയ്യ..ഛയ്യ..' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ ബോളിവുഡ് താരമാണ് മലൈക അറോറ. മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും അതിന്‍റെ പേരില്‍ ഇന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന താരവുമാണ് മലൈക.

Also Read: വളക്കാപ്പ് ആഘോഷമാക്കി മൈഥിലി; ചിത്രങ്ങള്‍ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ