പേടിക്കേണ്ട, ഓടിക്കോ...! രാജവെമ്പാലയെ വെള്ളമൊഴിച്ച് 'കുളിപ്പിക്കുന്ന' യുവാവ് - വീഡിയോ

Web Desk   | Asianet News
Published : May 25, 2020, 01:15 PM ISTUpdated : May 25, 2020, 01:19 PM IST
പേടിക്കേണ്ട, ഓടിക്കോ...! രാജവെമ്പാലയെ വെള്ളമൊഴിച്ച് 'കുളിപ്പിക്കുന്ന' യുവാവ് - വീഡിയോ

Synopsis

ആദ്യം ഒരു ബക്കറ്റ് വെള്ളമൊഴിച്ചതിന് പുറമെ വീണ്ടും തലയിലൂടെ ഒര ബക്കറ്റ് വെള്ളം കൂടി ഇയാള്‍ ഒഴിക്കുന്നുണ്ട്. ഇതിനെല്ലാം അനുസരണയോടെ നിന്നുകൊടുക്കുകയാണ് ഈ പാമ്പ്. 

ദില്ലി: രാജവെമ്പാലയെ വെള്ളമൊഴിച്ച് കുളിപ്പിക്കുന്ന യുവാവിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഐഎഫ്എസ് ഓഫീസര്‍ സുശാന്ദ നന്ദ. തുറന്ന പ്രദേശത്ത് പാമ്പിന് മുകളില്‍ യുവാവ് വെള്ളമൊഴിച്ച് കൊടുക്കുമ്പോഴും പാമ്പ് അനങ്ങുകയോ, ഉപദ്രവിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.  പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം ലഭിച്ചയാളെപ്പോലെയാണ് ഈ യുവാവിന്‍റെ പെരുമാറ്റം. ആദ്യം ഒരു ബക്കറ്റ് വെള്ളമൊഴിച്ചതിന് പുറമെ വീണ്ടും തലയിലൂടെ ഒര ബക്കറ്റ് വെള്ളം കൂടി ഇയാള്‍ ഒഴിക്കുന്നുണ്ട്. ഇതിനെല്ലാം അനുസരണയോടെ നിന്നുകൊടുക്കുകയാണ് ഈ പാമ്പ്. 

ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ ഇതുവരെ വീഡിയോ കണ്ടു. യുവാവിന്‍റെ ധൈര്യത്തെയാണ് പലരും അഭിനന്ദിക്കുന്നത്. ഇത് ചെയ്തത് മലയാളിയായ വാവ സുരേഷ് ആകാമെന്ന് ചിലര്‍ വീഡിയോയ്ക്ക് കമന്‍റ് ചെയ്തിട്ടുണ്ട്. ഇത് ശരി വയ്ക്കുന്ന തരത്തില്‍ സുശാന്ദയും മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇത് താനല്ലെന്നും മറ്റാരെങ്കിലുമായിരിക്കുമെന്നും വാവ സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ