കുഞ്ഞുവാവയ്ക്ക് അമ്മയുടെ വക ഒരു കിടിലൻ മേക്കോവര്‍; വീഡിയോ കാണാം

Web Desk   | others
Published : May 24, 2020, 05:39 PM ISTUpdated : May 24, 2020, 05:45 PM IST
കുഞ്ഞുവാവയ്ക്ക് അമ്മയുടെ വക ഒരു കിടിലൻ മേക്കോവര്‍; വീഡിയോ കാണാം

Synopsis

'' ആദ്യ വീഡിയോക്ക് തന്നെ നല്ല പ്രതികരണമാണ് ലഭിച്ചത്. വീഡിയോയ്ക്ക് പോസിറ്റീവ് കമന്റുകള്‍ മാത്രമല്ല കുഞ്ഞിനെ വച്ച് പ്രശസ്തി നേടുന്നു എന്നതുള്‍പ്പെടെ നിരവധി നെഗറ്റീവ് കമന്റുകളും ലഭിച്ചു'' - മോര്‍ഗന്‍ പറയുന്നു.

ഈ ലോക്ഡൗൺ കാലത്ത് ബോറടി മാറാൻ കൂടുതൽ പേരും പാചക പരീക്ഷണത്തിലാണ്. എന്നാൽ, ഒരമ്മ ബോറടി മാറ്റിയത് തന്റെ കുഞ്ഞിന്റെ മുഖത്ത് മേക്കപ്പ് പരീക്ഷണങ്ങൾ നടത്തിയാണ്. യുഎസിലെ ഒറിഗണ്‍ സ്വദേശിയായ മോര്‍ഗനാണ് ടിക് ടോക്ക് വീഡിയോ പങ്കുവച്ചത്.

അഞ്ചുമാസം പ്രായമുള്ള മകളുടെ പുരികത്തിലാണ് മോര്‍ഗൻ മേക്കോവർ ചെയ്തതു. മകളുടെ പുരികം നീട്ടിയും കുറുക്കിയും മുകളിലേക്ക് വരച്ചുമൊക്കെ വ്യത്യസ്ത ഭാവങ്ങള്‍ മോര്‍ഗന്‍ സൃഷ്ടിച്ചു. 

'' ആദ്യ വീഡിയോയ്ക്ക് തന്നെ നല്ല പ്രതികരണമാണ് ലഭിച്ചത്. വീഡിയോയ്ക്ക് പോസിറ്റീവ് കമന്റുകള്‍ മാത്രമല്ല കുഞ്ഞിനെ വച്ച് പ്രശസ്തി നേടുന്നു എന്നതുള്‍പ്പെടെ നിരവധി നെഗറ്റീവ് കമന്റുകളും ലഭിച്ചു'' - മോര്‍ഗന്‍ പറയുന്നു.

 '' മകളെ മോശമായി ചിത്രികരിക്കുകയല്ല ചെയ്തതു. ഈ ലോക്ഡൗൺ കാലത്ത് മറ്റുള്ളവരെ ചിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ടിക് ടോക് വീഡിയോ ചെയ്തത്'' - മോര്‍ഗന്‍ പറയുന്നു.

കാട്ടിലും മഞ്ഞ് മൂടിയ കുന്നിലും ലോക്ഡൗണ്‍; സംഭവം എന്താണെന്ന് മനസിലായോ?...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ