ഭീമൻ രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് യുവാവ്; വീഡിയോ

Web Desk   | Asianet News
Published : Jan 30, 2022, 09:19 PM ISTUpdated : Jan 30, 2022, 09:24 PM IST
ഭീമൻ രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് യുവാവ്; വീഡിയോ

Synopsis

രാജവെമ്പാലയെ എണ്ണപ്പന തോട്ടത്തിൽ വച്ച് പ്രദേശവാസികളാണ് ആദ്യം കാണുന്നത്. തോട്ടത്തിലേക്ക് ഇഴഞ്ഞുപോയ രാജവെമ്പാല അടുത്തുള്ള വീടിന്റെ സെപ്റ്റിടാങ്കിന്റെ വിടവിലേക്ക് കയറി രക്ഷപെടാൻ നോക്കുകയായിരുന്നു. 

ഭീമൻ രാജവെമ്പാലയെ യുവാവ് കെെ കൊണ്ട് പിടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. സംഭവം നടന്നത് തായ്‌ലൻഡിലെ ക്രാബി പ്രവിശ്യയിലാണ്. വീഡിയോ കാണുമ്പോൾ ഒരു നിമിഷം നമ്മുടെ ജീവൻ നിലച്ചുപോകുമോ എന്ന് നമുക്ക് തോന്നും. 

ചീറി പാഞ്ഞുകൊണ്ട് രാജവെമ്പാല യുവാവിന്റെ അടുത്തൊട്ട് വരുന്നുണ്ടെങ്കിലും വളരെ മയത്തോടെ അതിനെ കൈകാര്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. രാജവെമ്പാലയെ എണ്ണപ്പന തോട്ടത്തിൽ വച്ച് പ്രദേശവാസികളാണ് ആദ്യം കാണുന്നത്. തോട്ടത്തിലേക്ക് ഇഴഞ്ഞുപോയ രാജവെമ്പാല അടുത്തുള്ള വീടിന്റെ സെപ്റ്റിടാങ്കിന്റെ വിടവിലേക്ക് കയറി രക്ഷപെടാൻ നോക്കുകയായിരുന്നു. 

രാജവെമ്പാലക്ക്​ 4.5 മീറ്റർ വലിപ്പവും 10 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുണ്ട്. ഏകദേശം 20 മിനിറ്റ് സമയമെടുത്താണ് 
സുരക്ഷാസംഘത്തിലെ അംഗമായ ഓ നാങ് പാമ്പിനെ പിടികൂടിയത്.

യാതൊരു ഉപകരണത്തിന്റെയും സഹായമില്ലാതെയാണ് ഇയാൾ ഈ പാമ്പിനെ ബാഗിനുള്ളിലാക്കിയത്. ഇതിന് മുമ്പ് ഈ പ്രദേശത്ത്​ മറ്റൊരു രാജവെമ്പാലയെ നാട്ടുകാർ കൊന്നിരുന്നു. അത്​ ഇതിൻറെ ഇണയാകാൻ സാധ്യതയുണ്ടെന്നും അതിനെ തേടി വന്നതാകാമെന്നും ഇതെന്നും ഓ നാങ് പറഞ്ഞു.

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?