
ഇന്ന് നിരവധി ആരാധകരുള്ള താരമാണ് മാളവിക മോഹനൻ (malavika mohanan). 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാളികള്‍ക്ക് പ്രിയങ്കരിയായത് . നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും (bollywood) സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ മാളവികയ്ക്ക് നിരവധി യുവ ആരാധകരുമുണ്ട്. ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ് (photos) സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ മാളവിക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. പിങ്ക് നിറത്തിലുള്ള സ്വിം സ്യൂട്ടില്‍ മനോഹരിയായിരിക്കുകയാണ് മാളവിക.
Also Read: എത്നിക് ഔട്ട്ഫിറ്റില്‍ തിളങ്ങി കീർത്തി സുരേഷ്; വൈറലായി ചിത്രങ്ങള്‍