'കൃത്രിമ ലിംഗം' ഉപയോഗിച്ച് കള്ളക്കടത്ത്; പിടിക്കപ്പെട്ട് യുവാവ്

Web Desk   | others
Published : Jun 24, 2020, 11:54 PM IST
'കൃത്രിമ ലിംഗം' ഉപയോഗിച്ച് കള്ളക്കടത്ത്; പിടിക്കപ്പെട്ട് യുവാവ്

Synopsis

ജമൈക്കയില്‍ നിന്നെത്തിയ ബ്രിട്ടന്‍ സ്വദേശിയായ യുവാവിനെ സംശയം തോന്നിയതിന്റെ പേരിലാണ് ബ്രസല്‍സ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാനുള്ള ഒരു ടെസ്റ്റും നടത്തി. ഈ ടെസ്റ്റ് ഫലം പൊസിറ്റീവായതോടെയാണ് യുവാവ് വെട്ടിലായത്  

നിയമവിരുദ്ധമായി ലഹരിപദാര്‍ത്ഥങ്ങള്‍ കടത്തുന്നതിന് പല വ്യത്യസ്ത രീതികളും അവലംബിക്കുന്നവരുണ്ട്. ഓരോ തവണയും ഇത്തരം കേസുകള്‍ പിടിക്കപ്പെടുമ്പോഴാണ് ഇങ്ങനെയെല്ലാം കള്ളക്കടത്ത് നടക്കുന്നതായി പുറംലോകം തിരിച്ചറിയുന്നത് പോലും. 

സമാനമായൊരു സംഭവമാണ് കഴിഞ്ഞ ദിവസം ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജമൈക്കയില്‍ നിന്നെത്തിയ ബ്രിട്ടന്‍ സ്വദേശിയായ യുവാവിനെ സംശയം തോന്നിയതിന്റെ പേരിലാണ് ബ്രസല്‍സ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. 

തുടര്‍ന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാനുള്ള ഒരു ടെസ്റ്റും നടത്തി. ഈ ടെസ്റ്റ് ഫലം പൊസിറ്റീവായതോടെയാണ് യുവാവ് വെട്ടിലായത്. വൈകാതെ ഇയാളുടെ ബാഗുകളും പെട്ടിയുമെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഇതിനിടെയാണ് ബാഗിലുണ്ടായിരുന്ന 'കൃത്രിമ ലിംഗ'ത്തിനകത്ത് എന്തോ ഒളിപ്പിച്ചതായി ഇവര്‍ കണ്ടെത്തിയത്. 

പുറത്തെടുത്തപ്പോഴാണ് സംഗതി കൊക്കെയ്ന്‍ ആണെന്ന് വ്യക്തമായത്. 127 ഗ്രാം കൊക്കെയ്‌നായിരുന്നു 'കൃത്രിമ ലിംഗ'ത്തിനകത്ത് വച്ച് യുവാവ് കടത്താന്‍ ശ്രമിച്ചത്. ഏതായാലും കയ്യോടെ പിടിക്കപ്പെട്ടതിനാല്‍ നിലവില്‍ ബ്രസല്‍സില്‍ തന്നെ ജയിലിലാണ് ഇയാള്‍. മൂന്ന് വര്‍ഷം വരെ ഇയാള്‍ക്ക് തടവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. 

'സെക്‌സ് ടോയ്' വിഭാഗത്തില്‍ പെടുന്ന 'കൃത്രിമ ലിംഗം' ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും മറ്റുമെല്ലാം സുലഭമാണ്.  പല രാജ്യങ്ങളിലും കള്ളക്കടത്തിനായി 'സെക്‌സ് ടോയ്'കള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന വാര്‍ത്തകള്‍ ഇടക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ചിലയിടങ്ങളിലെങ്കിലും എയര്‍പോര്‍ട്ടുകളില്‍ 'സെക്‌സ് ടോയ്'കള്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

Also Read:- ഇലക്ട്രിക് ടൂത്ത് ബ്രഷ് സെക്സ് ടോയിയായി ഉപയോഗിക്കരുത്;​ മുന്നറിയിപ്പുമായി ഡോക്ടർ...

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ