പാമ്പ് കടിയേറ്റയുടന്‍ അറുപതുകാരന്‍ വിരല്‍ മുറിച്ചു; വേണ്ടിയിരുന്നില്ലെന്ന് ഡോക്ടര്‍

Published : Oct 29, 2019, 10:24 PM ISTUpdated : Oct 29, 2019, 10:30 PM IST
പാമ്പ് കടിയേറ്റയുടന്‍  അറുപതുകാരന്‍ വിരല്‍ മുറിച്ചു; വേണ്ടിയിരുന്നില്ലെന്ന് ഡോക്ടര്‍

Synopsis

പാമ്പ് കടിയേറ്റ ഉടന്‍ അറുപത് വയസ്സുകാരന്‍  സ്വന്തം വിരല്‍ മുറിച്ചു കളഞ്ഞു. അതേസമയം   വിരല്‍ മുറിക്കേണ്ട കാര്യമില്ലായിരുന്നു എന്ന് സാഗിനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. 

പാമ്പ് കടിയേറ്റ ഉടന്‍ അറുപത് വയസ്സുകാരന്‍  സ്വന്തം വിരല്‍ മുറിച്ചു കളഞ്ഞു. അതേസമയം   വിരല്‍ മുറിക്കേണ്ട കാര്യമില്ലായിരുന്നു എന്ന് സാഗിനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ചൈനയിലാണ്  സംഭവം നടന്നത്.

ചൂണ്ട് വിരലില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് സാഗ് വിരല്‍ മുറിച്ചു കളയുകയായിരുന്നു. 'എന്‍റെ ജീവന്‍ രക്ഷിക്കാനാണ് ഞാന്‍ വിരല്‍ മുറിച്ചത്. കടിച്ചത് വിഷം ചീറ്റുന്ന പാമ്പാണെന്ന് കരുതിയാണ് വിരല്‍ മുറിച്ച് കളിഞ്ഞത്'- സാഗ്  പറഞ്ഞു. 

ചൈനയില്‍ മാത്രം കാണപ്പെടുന്ന 'deinagkistrodon acutus' എന്ന ഇനം പാമ്പാണ്  കടിച്ചത്. എന്നാല്‍ ഇവ കടിച്ചാല്‍ വിഷം ഉളളില്‍ കയറണമെന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. സാഗിന്‍റെ ഉള്ളില്‍ വിഷം കയറിയിട്ടില്ല എന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍  പറഞ്ഞു. തെറ്റായ സ്വയം ചികിത്സ ചെയ്യുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പ് ആണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 


 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്