Man with Pythons : കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് നൃത്തം ചെയ്യുന്നയാള്‍; അവിശ്വസനീയമായ വീഡിയോ

Published : May 01, 2022, 09:00 PM IST
Man with Pythons : കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് നൃത്തം ചെയ്യുന്നയാള്‍; അവിശ്വസനീയമായ വീഡിയോ

Synopsis

വിഷമുള്ള ഇനത്തില്‍ പെടുന്ന പാമ്പല്ലെങ്കിലും പെരുമ്പാമ്പിനും മനുഷ്യനെ അപായപ്പെടുത്താന്‍ സാധിക്കും. വിഷം കയറില്ലെങ്കിലും ഇവയ്ക്ക് നമ്മെ കടിക്കാം. അതുപോലെ ഇവയ്ക്ക് മനുഷ്യരോളം തന്നെ വലിപ്പമുള്ളതോ അതിലധികം വലിപ്പമുള്ളതോ ആയ ജീവികളെയെല്ലാം വിഴുങ്ങാന്‍ സാധിക്കും. മനുഷ്യരെയും സമാനമായ രീതിയില്‍ വിഴുങ്ങാം

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) അസംഖ്യം വീഡിയോകളാണ് ( Viral Video ) ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി വന്നുപോകുന്നത്. ഇവയില്‍ ഒരു വിഭാഗം വീഡിയോകള്‍ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ പ്രേക്ഷകരെ സമ്പാദിച്ച് വൈറലായി മാറും. മിക്കപ്പോഴും അപ്രതീക്ഷിതമായ സംഭവവികാസങ്ങളോ, നമ്മെ അത്ഭുതപ്പെടുത്തുന്നതോ കൗതുകത്തിലാഴ്ത്തുന്നതോ ആയ സംഭവങ്ങളോ ആയിരിക്കും ഇത്തരം വീഡിയോകളുടെ ഉള്ളടക്കം.

ഇതില്‍ തന്നെ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. നമുക്ക് എളുപ്പത്തില്‍ കാണാന്‍ സാധിക്കാത്തതോ, അനുഭവിക്കാന്‍ സാധിക്കാത്തതോ ആയ കാര്യങ്ങളായിരിക്കും ഈ രീതിയില്‍ മൃഗങ്ങളുടെ വീഡിയോകളില്‍ കാണാനാവുക 

അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് നൃത്തം ചവിട്ടുന്നാളാണ് ഈ വീഡിയോയിലുള്ളത്. ഇന്തോനേഷ്യക്കാരനാണ് ഈ കക്ഷി. അസാധാരണമായ വലിപ്പമുള്ള പെരുമ്പാമ്പുകളെയാണ് വീഡിയോയില്‍ കാണുന്നത്. 

20 അടി വരെയെല്ലാം നീളം വയ്ക്കാവുന്ന വലയുടെ ആകൃതിയിലുള്ള ഡിസൈനോട് കൂടിയ പെരുമ്പാമ്പുകള്‍. ഇവയുടെ തൂക്കവും വളരെ കൂടുതലായിരിക്കും. ഭാരം താങ്ങാന്‍ വേണ്ടി ഇരുകാലുകളും 'ബാലന്‍സ്' ചെയ്താണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത്. 

വിഷമുള്ള ഇനത്തില്‍ പെടുന്ന പാമ്പല്ലെങ്കിലും പെരുമ്പാമ്പിനും മനുഷ്യനെ അപായപ്പെടുത്താന്‍ സാധിക്കും. വിഷം കയറില്ലെങ്കിലും ഇവയ്ക്ക് നമ്മെ കടിക്കാം. അതുപോലെ ഇവയ്ക്ക് മനുഷ്യരോളം തന്നെ വലിപ്പമുള്ളതോ അതിലധികം വലിപ്പമുള്ളതോ ആയ ജീവികളെയെല്ലാം വിഴുങ്ങാന്‍ സാധിക്കും. മനുഷ്യരെയും സമാനമായ രീതിയില്‍ വിഴുങ്ങാം. 

അതുകൊണ്ട് തന്നെ പെരുമ്പാമ്പുകളെയും സൂക്ഷിക്കേണ്ടതുണ്ട്. എന്ന് മാത്രമല്ല, കാഴ്ചയ്ക്ക് ഇവയുണ്ടാക്കുന്ന ഭീകരത ചെറുതല്ല. കാഴ്ചബംഗ്ലാവിലോ, സിനിമകളിലോ കാണുന്നത് പോലെയല്ലല്ലോ നേരിട്ട് ഒരാള്‍ ഇവയെ കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ തോന്നുക. എന്തായാലും അവിശ്വസനീയമായ വീഡിയോ എന്നാണ് കണ്ടവരില്‍ അധികപേരും കമന്റ് ചെയ്തിരിക്കുന്നത്. 

സ്വന്തം ജീവന്‍ വച്ച് ഈ രീതിയില്‍ കളിക്കുന്നത് ശരിയല്ലെന്നും ഇതൊന്നും യുവാക്കള്‍ മാതൃകയാക്കരുതെന്നും കമന്റ് ചെയ്തവരും ഏറെയാണ്. എന്തായാലും കാണുമ്പോള്‍ നമ്മളില്‍ കൗതുകവും ഭയവും അവിശ്വനീയതയും അത്ഭുതവുമെല്ലാം ഒരുപോലെ നിറയ്ക്കുന്നതാണ് ഈ വീഡിയോ എന്ന് നിസംശയം പറയാം. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ അച്ഛൻ തല്ലി കൊന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് ചെയ്തത്...

 

ശുചിമുറിയ്ക്കുള്ളില്‍ കുടുങ്ങിയ കൂറ്റന്‍ രാജവെമ്പാല; വൈറലായി വീഡിയോ... പാമ്പിനെ കുറിച്ചുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണാറുണ്ട്. ഇപ്പോഴിതാ ഒരു കൂറ്റന്‍ രാജവെമ്പാലയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു വലിയ രാജവെമ്പാല ഒരാളുടെ വീട്ടിലെ കുളിമുറിയ്ക്കുള്ളില്‍ കയറിയതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.  കുളിമുറിയ്ക്കുള്ളില്‍ കുടുങ്ങിയ പാമ്പ് ഭിത്തിയിലൂടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ ദേഹത്ത് ടോയ്ലെറ്റ് പേപ്പര്‍ ചുറ്റിയിരിക്കുന്നതും വ്യക്തമാണ്... Read More...

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം