Viral Video : ഡോൾഫിൻ കുഞ്ഞിനെ രക്ഷിച്ച് യുവാവ് ; വെെറലായി പഴയ വീഡിയോ

Web Desk   | Asianet News
Published : Apr 30, 2022, 10:52 PM IST
Viral Video : ഡോൾഫിൻ കുഞ്ഞിനെ രക്ഷിച്ച് യുവാവ് ; വെെറലായി പഴയ വീഡിയോ

Synopsis

കുഞ്ഞ് ഡോൾഫിനെ സമാധാനപൂർവ്വം ആശ്വസിപ്പിച്ചുകൊണ്ട് യുവാവ് പതുക്കെ വല നീക്കം ചെയ്യുന്നത് കാണാം. തുടക്കത്തിൽ പരിഭ്രാന്തനായെങ്കിലും ശേഷം ഡോൾഫിൻ ശാന്തനാകുന്നു. ഡോൾഫിൻ കുഞ്ഞിനെ തഴുകി അതിന്റെ തലയിൽ ഒരു ചെറിയ ചുംബനം നൽകിയ ശേഷം വെള്ളത്തിലേക്ക് തിരികെ വിടുന്നതുമാണ് വീഡിയോ.

ഒരു ഡോൾഫിൻ കുഞ്ഞിന്റെ (Baby Dolphin) പഴയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായിരിക്കുന്നത്. മത്സ്യബന്ധന വലയിൽ കുടുങ്ങിയ ഡോൾഫിൻ കുഞ്ഞിനെ ഒരു യുവാവ് മോചിപ്പിക്കുന്നതാണ് വീഡിയോ. വീഡിയോ പഴയതാണെങ്കിലും ഇന്റർനെറ്റിൽ വീണ്ടും വൈറലായിരിക്കുകയാണ്.

കുഞ്ഞ് ഡോൾഫിനെ സമാധാനപൂർവ്വം ആശ്വസിപ്പിച്ചുകൊണ്ട് യുവാവ് പതുക്കെ വല നീക്കം ചെയ്യുന്നത് കാണാം. തുടക്കത്തിൽ പരിഭ്രാന്തനായെങ്കിലും ശേഷം ഡോൾഫിൻ ശാന്തനാകുന്നു. ഡോൾഫിൻ കുഞ്ഞിനെ തഴുകി അതിന്റെ തലയിൽ ഒരു ചെറിയ ചുംബനം നൽകിയ ശേഷം വെള്ളത്തിലേക്ക് തിരികെ വിടുന്നതുമാണ് വീഡിയോ. ViralHog ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മത്സ്യബന്ധനം കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ വെള്ളത്തിന് നടുവിൽ എന്തോ നീങ്ങുന്നത് കണ്ടു. ശേഷം ബോട്ട് ഈ ദിശയിലേക്ക് തുഴഞ്ഞെത്തിയപ്പോഴാണ് ഡോൾഫിനെ യുവാവ് കാണുന്നത്. ബോട്ട് അടുത്തേക്ക് ചെന്നപ്പോഴാണ് അത് മത്സ്യബന്ധന വലയിൽ കുടുങ്ങിയിരിക്കുകയാണെന്ന് മനസിലായത്.

വലയിൽ കുടുങ്ങിയ ഡോൾഫിനെ സംയമനത്തോടെ രക്ഷിക്കുകയായിരുന്നു യുവാവ്. ഡോൾഫിൻ കുഞ്ഞിനെ സഹായിച്ചതിന് നിങ്ങളോട് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട് എന്ന് ഒരാൾ വീഡിയോയ്ക്ക് കമന്റ് ചെയ്തു.
 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ