80 കാരന്‍റെ വൃഷണത്തില്‍ കട്ടിയുള്ള എന്തോ തടഞ്ഞു; പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്പരന്നു !

Web Desk   | others
Published : Jan 15, 2020, 01:57 PM ISTUpdated : Jan 15, 2020, 04:10 PM IST
80 കാരന്‍റെ വൃഷണത്തില്‍ കട്ടിയുള്ള എന്തോ തടഞ്ഞു; പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്പരന്നു !

Synopsis

മൂത്രത്തില്‍ കടുത്ത അണുബാധയുമായാണ് ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയില്‍  80കാരന്‍ എത്തിയത്. പരിശോധനയില്‍ ഒരു വൃഷണത്തില്‍ കട്ടിയുള്ള എന്തോ തടയുന്നതായി ഡോക്ടര്‍മാര്‍ക്ക് തോന്നി. 

മൂത്രത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്നാണ് ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയില്‍ 80കാരന്‍ എത്തിയത്. പരിശോധനയില്‍ ഒരു വൃഷണത്തില്‍ കട്ടിയുള്ള എന്തോ തടയുന്നതായി ഡോക്ടര്‍മാര്‍ക്ക് തോന്നി. കൂടുതല്‍ പരിശോധനകള്‍ വേണമെന്നും  ഡോക്ടർമാർ നിര്‍ദേശിച്ചു.  

തുടര്‍ന്ന് നടത്തിയ സി ടി സ്കാനില്‍ വൃഷണത്തില്‍ വെള്ളം നിറഞ്ഞ  'hydrocele' എന്ന അപൂര്‍വ അവസ്ഥയാണ് രോഗിക്ക് എന്ന് സ്ഥിരീകരിച്ചു. കൂടാതെ വൃഷണത്തില്‍ കാത്സ്യം അടിഞ്ഞ് ഒരു മുട്ടത്തോടു പോലെ രൂപപ്പെട്ടിരുന്നു. Calcification എന്നാണു ഇതിനെ പറയുന്നത്. 

സാധാരണ  ശരീരത്തില്‍ കാത്സ്യം എല്ലുകളില്‍ നിന്ന് രക്തത്തിലൂടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എത്താറുണ്ട്. എന്നാല്‍ ഇത് ഒരിടത്തു മാത്രം അടിഞ്ഞു കൂടുമ്പോള്‍ ആണ് പ്രശ്നം. സയന്‍സ് അലേര്‍ട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 


 

PREV
click me!

Recommended Stories

ചുരുളഴിയും ഭംഗി: ട്രെൻഡി കർളി ഹെയർ എങ്ങനെ പരിപാലിക്കാം?
സ്മൂത്തനിംഗ് ഇനി വീട്ടിൽ: മുടിക്ക് സ്വാഭാവിക മിനുസം നൽകാൻ ഈ മാജിക് കൂട്ടുകൾ