
വളര്‍ത്തുമൃഗങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. പൊതുവേ നായകളെയും പൂച്ചകളെയുമാണ് എല്ലാവരും വീട്ടില്‍ വളര്‍ത്തുന്നത്. അതിനിടയില്‍ ഒരാള്‍ പൂന്തോട്ടത്തിലെ ഒരു എലി കുടുംബത്തിനെ കണ്ടാലോ? പിന്നെയൊന്നും നോക്കിയില്ല. അവര്‍ക്ക് താമസിക്കാനായി ഒരു കുഞ്ഞ് ഗ്രാമം തന്നെ തീര്‍ത്തുകൊടുത്തു. സിമോന്‍ ഡെല്‍ എന്ന ഫോട്ടോഗ്രാഫറിന്‍റെ പൂന്തോട്ടത്തിലാണ് എലി കുടുംബത്തെ കണ്ടത്. അങ്ങനെ അയാള്‍ അവര്‍ക്കായി ഒരു കുഞ്ഞ് ഗ്രാമം തന്നെ തീര്‍ത്തു. പകരം അവര്‍ അയാളുടെ മൂന്നാം കണ്ണുകള്‍ക്ക് പോസ് ചെയ്തു.
'ഞാന്‍ എന്‍റെ പൂന്തോട്ടത്തിലെ പക്ഷികളുടെ ചിത്രങ്ങള്‍ എടുക്കുകയായിരുന്നു. പെട്ടെന്ന് പുല്ലിനിടയില്‍ എന്തോ ഒരു അനക്കം കണ്ടു ഞാന്‍ നോക്കി. പുല്ലുകള്‍ കൊണ്ടുളള എലികളുടെ ഒരു കുഞ്ഞ് വീടാണ് ഞാന്‍ കണ്ടത്. അതില്‍ ഒരു സ്റ്റാറായി ഒരു എലിയും. അപ്പോള്‍ ഞാന്‍ വിചാരിച്ചു. ഇവര്‍ക്കായി കുറച്ച് കൂടി നല്ല വീട് പണിയണമെന്ന് ഞാന്‍ അപ്പോള്‍ വിചാരിച്ചു. - സിമോന്‍ ഡെല്‍ പറഞ്ഞു.
പിന്നെ അവര്‍ക്കായി ഭക്ഷണവും ഒരുക്കി. പഴങ്ങള്‍ കൊണ്ട് ഗ്രാമം നിറച്ചു. നട്സ് , പഴങ്ങള്‍ എന്നിവയാണ് അവര്‍ക്കായി ഭക്ഷിക്കാന്‍ നല്‍കുന്നത്. ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആയ തനിക്കായി അവര്‍ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചു. ഇപ്പോള്‍ അഞ്ചില്‍ കൂടുതല്‍ എലികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.