ഹൃദയം തൊടും കുഞ്ഞ് പക്ഷിയുടെ ഈ കാഴ്ച; വീഡിയോ കണ്ടുനോക്കൂ...

Published : Aug 24, 2023, 08:41 PM IST
ഹൃദയം തൊടും കുഞ്ഞ് പക്ഷിയുടെ ഈ കാഴ്ച; വീഡിയോ കണ്ടുനോക്കൂ...

Synopsis

പൊരിഞ്ഞുകിടക്കുന്ന മണ്ണിലേക്ക് കുപ്പിയില്‍ നിന്ന് വെള്ളം ഒഴിക്കുകയാണ് മനുഷ്യൻ. കാര്യം മനസിലായതുകൊണ്ടാകാം, പറന്നുപോകാതെ ക്ഷമയോടെ അവിടെ തന്നെ നില്‍പുറയ്ക്കുകയാണ് പക്ഷി.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇക്കൂട്ടത്തില്‍ മൃഗങ്ങളുമായോ മറ്റ് ജീവികളുമായോ എല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്. 

മിക്കവാറും ഇങ്ങനെയുള്ള വീഡിയോകളെല്ലാം കാണാൻ കൗതുകമുള്ളതായിരിക്കും. അധികപേരും സ്ട്രെസ് മറക്കാൻ ആണ് ഇതുപോലുള്ള വീഡിയോകളിലേക്ക് ശ്രദ്ധ തിരിക്കുന്നത്. എങ്കിലും ചില വീഡിയോകള്‍ വെറുതെ ആസ്വദിച്ച് പോകാവുന്നത് എന്നതിനെക്കാളുപരി, നമ്മളില്‍ എന്തെങ്കിലുമൊരു ചിന്തയോ ഓര്‍മ്മപ്പെടുത്തലോ കൂടി നിറയ്ക്കാം.

അത്തരത്തിലുള്ള ഒരു കുഞ്ഞ് വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ദാഹിച്ചുവലഞ്ഞ ഒരു പക്ഷിക്ക് ഒരു മനുഷ്യൻ വെള്ളം കൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. നല്ലതുപോലെ വരണ്ടിരിക്കുന്ന ഒരിടമാണ് അതെന്ന് വീഡിയോയില്‍ തന്നെ വ്യക്തം. അന്തരീക്ഷത്തിന്‍റെ ചൂടും അതുണ്ടാക്കുന്ന തളര്‍ച്ചയും ദാഹവുമെല്ലാം കാണുന്നവരില്‍ തന്നെ നിറയ്ക്കുന്ന പരിസരം.

ഇവിടെ പൊരിഞ്ഞുകിടക്കുന്ന മണ്ണിലേക്ക് കുപ്പിയില്‍ നിന്ന് വെള്ളം ഒഴിക്കുകയാണ് മനുഷ്യൻ. കാര്യം മനസിലായതുകൊണ്ടാകാം, പറന്നുപോകാതെ ക്ഷമയോടെ അവിടെ തന്നെ നില്‍പുറയ്ക്കുകയാണ് പക്ഷി. ആദ്യം അത് കാലുകള്‍ക്ക് കീഴില്‍ വന്ന നനവില്‍ തന്നെ നില്‍ക്കുകയാണ്. പിന്നീട് പതിയെ കുപ്പിയില്‍ നിന്ന് പക്ഷി വെള്ളം നുണഞ്ഞെടുക്കാൻ തുടങ്ങുന്നു. 

ക്ഷീണിച്ച് അവശനിലയിലായ പക്ഷി വെള്ളം കുടിക്കുന്ന കാഴ്ച, കാണുന്നവരില്‍ പോലും സംതൃപ്തി നിറയ്ക്കുന്നതാണ്. നിരവധി പേരാണ് ഹൃദയം തൊടുന്ന ഈ കാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഒരുപാടം സന്തോഷം തോന്നുന്നുവെന്നും, ഇത്തരത്തിലുള്ള കാഴ്ചകള്‍ നാ കാണാതെ പോകരുതെന്നും, വലിയ ഓര്‍മ്മപ്പെടുത്തലാണ് ഈ കുഞ്ഞ് വീഡിയോ നല്‍കുന്നത് എന്നുമെല്ലാം കമന്‍റുകളിലൂടെ ആളുകള്‍ കുറിച്ചിരിക്കുന്നു. 

ഹൃദ്യമായ വീഡിയോ കണ്ടുനോക്കൂ...

 

Also Read:- വിമാനത്തിനുള്ളില്‍ പീലിയുള്ള വലിയ മയിലിനെയും കൊണ്ട് യുവതി; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ