വിമാനത്തിനകത്ത് ഒരു യുവതി മയിലിനെയും കൊണ്ട് കയറുന്നതാണ് വീഡിയോയിലുള്ളത്. മയിലിന്‍റെ പീലിയെല്ലാം സൂക്ഷ്മതയോടെ ഒതുക്കിയാണ് ഇവര്‍ സീറ്റിലിരിക്കുന്നത്. ഇരുന്നതിന് തൊട്ടുപിന്നാലെ ഇവര്‍ മയിലിനെ തലോടുന്നതും കാണാം.

ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്രയോ രസകരമായതും പുതുമയുള്ളതുമായ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ പല വീഡിയോകളും താല്‍ക്കാലികമായി കാഴ്ചക്കാരെ പിടിച്ചുപറ്റുന്നതിന് മാത്രമായി തയ്യാറാക്കപ്പെടുന്നവയായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നവയില്‍ അധികവും. 

എന്തായാലും പല വീഡിയോകളും വൈറലായാല്‍ തന്നെയും ഇവയുടെ ആധികാരികത സംബന്ധിച്ച വ്യക്തതയൊന്നും ഉണ്ടാകണമെന്നില്ല. എങ്കിലും ആളുകള്‍ വെറുതെയും ഇങ്ങനെയുള്ള വീഡിയോകള്‍ കണ്ടിരുന്ന് പോകുമെന്നതാണ്.

ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. വിമാനത്തിനകത്ത് ഒരു യുവതി മയിലിനെയും കൊണ്ട് കയറുന്നതാണ് വീഡിയോയിലുള്ളത്. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കകത്ത് പീലിയൊക്കെയുള്ള വലിയൊരു മയിലുമായി യുവതി വിമാനത്തിനകത്തുകൂടി നടന്ന് വന്ന് സീറ്റിലിരിക്കുന്നത് കാണാം.

മയിലിന്‍റെ പീലിയെല്ലാം സൂക്ഷ്മതയോടെ ഒതുക്കിയാണ് ഇവര്‍ സീറ്റിലിരിക്കുന്നത്. ഇരുന്നതിന് തൊട്ടുപിന്നാലെ ഇവര്‍ മയിലിനെ തലോടുന്നതും കാണാം. കാഴ്ചയ്ക്ക് ചെറിയൊരു വളര്‍ത്തുപട്ടിയെ ഓമനിക്കുന്ന ഭാവമേ തോന്നൂ. അടുത്തിരിക്കുന്ന ആരോ ഇവരോട് ഇത് നിങ്ങള്‍ വളര്‍ത്തുന്നതാണോ എന്ന് ചോദിക്കുന്നുണ്ട്. അവരതിന് അതെയെന്ന് മറുപടി നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

വീഡിയോയില്‍ കാണുന്ന സംഭവം യഥാര്‍ത്ഥത്തില്‍ നടന്നതാണോ എന്നതില്‍ വ്യക്തതയില്ലെന്ന് ആദ്യമേ സൂചിപ്പിച്ചുവല്ലോ. പക്ഷേ കാണാനുള്ള കൗതുകം മൂലം ദശലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

നേരത്തെ 2018ല്‍ അമേരിക്കയില്‍ വച്ച് ആര്‍ട്ടിസ്റ്റായ ഒരു യുവതി ഇതുപോലെ താൻ വളര്‍ത്തുന്ന മയിലിനെ വിമാനത്തില്‍ കയറ്റണമെന്നാവശ്യപ്പെട്ട് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. അന്ന് അവര്‍ക്ക് യാത്രാനുമതി നിഷേധിക്കുകയാണുണ്ടായത്. തുടര്‍ന്ന് ഇവര്‍ തന്‍റെ വളര്‍ത്തുമയിലിനെയും കൊണ്ട് റോഡുമാര്‍ഗം യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

Also Read:- ഭൂചലനത്തിനിടെയും നിര്‍ത്താതെ ലൈവ് ഷോ; വീഡിയോ വൈറലാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo