ആദ്യം കാമുകിയുടെ തല ഷേവ് ചെയ്തു, പിന്നീട് യുവാവ് ചെയ്തത്; ഹൃദയം തൊടുന്ന വീഡിയോ

Published : Aug 01, 2020, 09:50 AM ISTUpdated : Aug 01, 2020, 10:05 AM IST
ആദ്യം കാമുകിയുടെ തല ഷേവ് ചെയ്തു, പിന്നീട് യുവാവ് ചെയ്തത്; ഹൃദയം തൊടുന്ന വീഡിയോ

Synopsis

മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. കാമുകിയുടെ തല ഷേവ് ചെയ്യുന്ന കാമുകനിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. 

കാമുകിയുടെ തല ഷേവ് ചെയ്യുന്ന ഒരു കാമുകന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'അലോപേഷ്യ' ബാധിച്ച് തലമുടി നഷ്ടപ്പെട്ട കാമുകിക്കായി  ഈ കാമുകൻ ചെയ്ത പ്രവർത്തിയാണ് എല്ലാവരുടെയും കണ്ണ് നനച്ചത്. 

മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'ഇദ്ദേഹത്തിന്‍റെ കാമുകി അലോപേഷ്യ മൂലം മുടി കൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു. മനുഷ്യത്വം'- എന്ന ക്യാപ്ഷനോടെയാണ് റെക്സ് ചാപ്മാന്‍ ഒന്നരമിനിറ്റുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കാമുകിയുടെ തല ഷേവ് ചെയ്യുന്ന കാമുകനിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കാമുകിയുടെ തലമുടി പൂർണമായും നീക്കം ചെയ്തതിന് ശേഷം യുവാവ് ട്രിമ്മർ സ്വന്തം തലയിലേക്ക് കൊണ്ടുവന്നു. തുടർന്ന് കാമുകിയെപ്പോലെ സ്വന്തം തലമുടിയും പൂർണമായും നീക്കം ചെയ്തു. ഇതുകണ്ട കാമുകി പൊട്ടിക്കരയുന്നതും വീഡിയോയില്‍ കാണാം. 

 

നിരവധി പേരാണ് ഈ കാമുകനെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ ഉദാഹരണം എന്നാണ് പലരും പറയുന്നത്. ശരീരത്തിന്‍റെ പ്രതിരോധാവസ്ഥയെ ബാധിക്കുന്ന രോഗമാണിത്. ഇതുവഴി അസുഖം ബാധിച്ചവരില്‍ തലമുടി മുഴുവൻ കൊഴിഞ്ഞ് പോകാം. ചിലപ്പോൾ വട്ടത്തിൽ ചെറിയ രൂപത്തിൽ തുടങ്ങുന്ന ഇവ പിന്നീട് കൂടുതലായി കൊഴിഞ്ഞുകാണപ്പെടും.

Also Read: തലമുടിയെല്ലാം പൊഴിഞ്ഞു, പുരികത്തിലെ മുടി വരെ, ക്യാന്‍സറാണോ എന്ന് പലരും ചോദിച്ചു; അനുപ്രിയ പറയുന്നു...
 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'