ബ്ലാക്കില്‍ ബ്യൂട്ടിഫുളായി വിദ്യ; സൂക്ഷിച്ചുനോക്കിയാല്‍ സാരിയിലെ പ്രത്യേകത കാണാം...

Published : Aug 01, 2020, 08:35 AM IST
ബ്ലാക്കില്‍ ബ്യൂട്ടിഫുളായി വിദ്യ; സൂക്ഷിച്ചുനോക്കിയാല്‍ സാരിയിലെ പ്രത്യേകത കാണാം...

Synopsis

സാരിയിലൂടെ തന്‍റേതായ ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് കൂടി ബോളിവുഡിന് സമ്മാനിച്ചിരിക്കുകയാണ് വിദ്യ.

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലന്‍. ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന വിദ്യയുടെ ഇഷ്ട വസ്ത്രം സാരിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ബോളിവുഡ് സുന്ദരികളില്‍ ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളതും ഒരുപക്ഷേ വിദ്യാ ബാലനായിരിക്കും. പൊതുചടങ്ങുകളിലാകട്ടെ അഭിമുഖങ്ങളിലാകട്ടെ സാരിയിലല്ലാതെ വിദ്യയെ കാണാറില്ല.

സാരിയിലൂടെ തന്‍റേതായ ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് കൂടി ബോളിവുഡിന് സമ്മാനിച്ചിരിക്കുകയാണ് വിദ്യ. സാരിയില്‍ ഇത്രമാത്രം പരീക്ഷണങ്ങള്‍ നടത്തുന്ന മറ്റൊരു താരവും ഇല്ല എന്നും പറയാം. കാഞ്ചീപുരം മുതല്‍ സാധാരണ കോട്ടണ്‍, കൈത്തറി സാരികള്‍ വരെ അതിമനോഹരമായി അണിഞ്ഞെത്തുന്ന വിദ്യ ബോളിവുഡ് ഫാഷനിലേക്ക് സാരിയെ വീണ്ടും കൊണ്ടുവരികയായിരുന്നു.

 

ഇപ്പോഴിതാ താരം അടുത്തിടെ ധരിച്ച സാരിയാണ് ഫാഷന്‍ ലോകത്തിലെ ചര്‍ച്ചാവിഷയം. 'മനുഷ്യ കമ്പ്യൂട്ടര്‍' എന്നു വിശേഷിപ്പിക്കപ്പെട്ട ശകുന്തളാ ദേവിയായി വിദ്യ എത്തിയ പുതിയ സിനിമയായ 'ശകുന്തള ദേവി'യുടെ പ്രമോഷനാണ് താരം ഈ ബ്ലാക്ക്- പിങ്ക് സാരി ധരിച്ചെത്തിയത്.

 

 

സാരിയിലെ മനോഹരമായ പ്രിന്‍റുകളാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. ഗണിത സൂത്രവാക്യങ്ങളാണ് സാരിയില്‍ പ്രിന്‍റ് ചെയ്തിരിക്കുന്നത്. ഈ സംബല്‍പുരി സില്‍ക്ക് സാരി തനിക്ക് പ്രിയപ്പെട്ടതാണെന്നും വിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 
 

 

Also Read: 'എനിക്കല്ല, തെറ്റിയത് കമ്പ്യൂട്ടറിനാണ്'; വിദ്യ ബാലന്‍റെ 'ശകുന്തളാ ദേവി' ട്രെയ്‍ലര്‍...
 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ